മെഡിക്കല്‍ കോളേജ് മുറിഞ്ഞപാലം റോഡ് (പഴയ റോഡ്) ഇനി ഡോ. ആര്‍. കേശവന്‍നായര്‍ റോഡ്

കേരളത്തിലെ ഭിഷ്വഗ്വരന്മാരുടെ കുലപതിയും പഴയ തലമുറയിലെ ഏറ്റവും പ്രശസ്തനായ ശസ്ത്രക്രിയാ വിദഗ്ധനും ലണ്ടനില്‍ നിന്നും എഫ്.ആര്‍.സി.എസ്. നേടി തിരുവിതാംകൂറിലെത്തിയ ആദ്യ വ്യക്തികളില്‍ ഒരാളായ ഡോ. ആര്‍. കേശവന്‍ നായരുടെ സ്മരണാര്‍ത്ഥം അദ്ദേഹം ആറു ദശാബ്ദകാലം താമസിച്ചിരുന്ന വിടിന്റെ മുന്‍വശത്തുള്ള റോഡിന് ഡോ. ആര്‍ കേശവന്‍നായര്‍ റോഡ് എന്ന് നാമകരണം ചെയ്തു. തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രികയാണ് മെഡിക്കല്‍ കോളേജ് മുറിഞ്ഞപാലം റോഡിന് (പഴയ റോഡ്) ഡോ. ആര്‍ കേശവന്‍നായര്‍ റോഡ് എന്ന് നാമകരണം ചെയ്തത്.
തിരുവന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദ്മകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, കാണ്‍സിലര്‍മാരായ മുരുകേശന്‍, ശ്രീകുമാര്‍, ഡോ. ആര്‍. കേശവന്‍നായരുടെ ശിഷ്യന്മാരായ പഴയ തലമുറയിലെ പ്രമുഖരായ ഡോക്ടര്‍മാരും, അധ്യാപകരും, കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതില്‍ ഡോ. സി.ഒ. കരുണാകരനോടൊപ്പം തോളൊരുമ്മി നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ. ആര്‍. കേശവന്‍നായര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം പ്രൊഫസര്‍, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























