വി. മുരളീധരന്‍ കസേര കണിച്ചുക്കുളങ്ങരയില്‍ ഏല്‍പ്പിച്ച് വീട്ടില്‍ പോയി ഇരിക്കണം, ഭാര്യ കേന്ദ്ര കാബിനറ്റ് മന്ത്രി, മകന്‍ മറ്റൊരു മന്ത്രി എന്നീ ലക്ഷ്യങ്ങളാണ് വെള്ളാപ്പള്ളിക്കുള്ളത്

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട ശേഷം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള വാര്‍ത്ത വന്നതോടെ വെള്ളാപ്പള്ളിയെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി.
കേരളത്തില്‍ ബിജെപിയുടെ കാര്യങ്ങളും മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വവും കേന്ദ്രനേതൃത്വം വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കസേര കണിച്ചുക്കുളങ്ങരയില്‍ ഏല്‍പ്പിച്ച് വീട്ടില്‍ പോയി ഇരിക്കുന്നതാണു നല്ലതെന്നു പ്രതിപക്ഷ നേതാവ്.
ഗുരുവിന്റെ ദര്‍ശനങ്ങളെ സംഘപരിവാര്‍ സംഹിതകളുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം ആത്മഹത്യാപരമാണ്. സംവരണം വേണ്ടെന്ന ആര്‍എസ്എസ് നിലപാട് വെള്ളാപ്പള്ളിയും ഗുരു ദൈവമാണെന്ന വെള്ളാപ്പള്ളിയുടെ നിലപാട് ബിജെപിയും അംഗീകരിക്കുന്നുണ്ടോ? കള്ളു ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുതെന്നാണു ഗുരു പറഞ്ഞതെന്നും അല്ലാതെ വിദേശമദ്യം കുടിക്കരുത്, കുടിപ്പിക്കരുത് എന്നു പറഞ്ഞിട്ടില്ലെന്നുമാണ് നടേശന്റെ വിദണ്ഡവാദം.
കള്ളപ്പണത്തിന്റെ ബലത്തിലാണു നടേശന്റെ പ്രവൃത്തികള്‍. കോളജ് നിയമനത്തിനു വാങ്ങിയതുപുറമേ സ്‌കൂളുകളിലെ നിയമനത്തിലും കോടികള്‍ കോഴ വാങ്ങിയിട്ടുണ്ട്. കോഴപ്പണം സംരക്ഷിക്കല്‍, ഭാര്യ കേന്ദ്ര കാബിനറ്റ് മന്ത്രി, മകന്‍ മറ്റൊരു മന്ത്രി എന്നീ ലക്ഷ്യങ്ങളോടെയാണു വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ സംഘപരിവാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ആരെന്നതു പോലും ഓര്‍ക്കാത്ത വെള്ളാപ്പള്ളി കോഴ ആരോപണങ്ങള്‍ക്കു മറുപടി നല്‍കുന്നില്ല.
കള്ളപ്പണത്തിന്റെ തിണ്ണമിടുക്കാണ് വെള്ളാപ്പള്ളി നടേശന്‍ കാണിക്കുന്നത്. ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോള്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിക്കുന്നത് എന്നല്ല ഗുരു പറഞ്ഞത്, മറിച്ച് നമ്മുടെ ശിവനെന്നാണ് വിഎസ് പറഞ്ഞു.
അഴിമതി നടത്തി തടിച്ചുകൊഴുക്കാനാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും വിഎസ് പരിഹസിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചുകളിക്കുകയാണ് വെള്ളാപ്പള്ളി. കോളജിലെ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി വാങ്ങുന്നത് 40 ലക്ഷം രൂപയാണെന്നും വിഎസ് ആരോപിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റിനെ ഏഴയലത്തു കാണാനില്ലെന്നും വിഎസ് പറഞ്ഞു.
മനുഷ്യജാതിക്കായി നിലകൊണ്ട ഗുരുവിനെ സവര്‍ണജാതിക്കോമരങ്ങളുടെ കയ്യില്‍ കെട്ടാനുള്ള ശ്രമം എസ്എന്‍ഡിപിയുടെ ചരിത്രത്തെ നിഷേധിക്കലാണ്. ഗുരു ദര്‍ശനങ്ങളെ ആസൂത്രിതമായി വളച്ചൊടിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോഴാണു ഈഴവരടക്കമുള്ള പാവപ്പെട്ടവര്‍ക്കു കിടപ്പാടം ഉണ്ടായതെന്നു മറക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























