ഗാന്ധിജയന്തി ദിനം രക്തസാക്ഷിത്വ ദിനമായി ആചരിച്ച കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

മഹാത്മാ ഗാന്ധിയുടെ ജന്‍മദിനം രക്തസാക്ഷിത്വ ദിനമായി ആചരിച്ച കോണ്‍ഗ്രസ് നേതാക്കന്‍മാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലീസിലേല്‍പ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ കുണ്ടമണ്‍കടവിലാണ് സംഭവം. കോണ്‍ഗ്രസിലെ വനിതാ പഞ്ചായത്ത് മെമ്പറും ഒരുസംഘം പ്രാദേശിക പ്രവര്‍ത്തകരുമാണ് ഗാന്ധിജയന്തി ദിനത്തില്‍ രക്തസാക്ഷിത്വദിനം ആചരിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ഇന്നലെ രാവിലെ പത്തുമണിയോടെ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം കോണ്‍ഗ്രസുകാര്‍ ഘോഷയാത്രയായെത്തിയാാണ് കുണ്ടമണ്‍കടവിലെ ഇന്ദിരാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയ്ക്കു താഴെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമാണെന്ന ഫഌ്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഗാന്ധിഫോട്ടോയ്ക്ക് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയശേഷം ഇവര്‍ പിരിഞ്ഞു പോകാന്‍ തുനിഞ്ഞപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനം എന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇതുകണ്ട നാട്ടുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞു.ഗാന്ധിജി, രക്തസാക്ഷി ദിനം, ജനുവരി 30 എന്നെഴുതിയ ചിത്രത്തില്‍ ഹാരമിട്ട്, ചന്ദനത്തിരി കത്തിച്ചായിരുന്നു ആചരണം. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, ജനുവരി 30 എന്നെഴുതിയ ഭാഗം മാത്രം, പേപ്പര്‍ വച്ചു മറച്ചു. ഗാന്ധിജിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു. ഇതിനിടെ അബദ്ധം മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 12 മണിയോടെ ഫഌ്‌സ് ബോര്‍ഡ് നീക്കം ചെയ്യാനും ശ്രമം നടത്തി. സ്ഥലവാസികള്‍ ഇതു തടയാനും ശ്രമിച്ചു. ഒടുവില്‍ വിളപ്പില്‍ശാല പൊലീസെത്തിയശേഷമാണ് വിവാദ ഫഌ്‌സ് ബോര്‍ഡ് നീക്കം ചെയ്തത്. മഹാത്മജിയെ അപമാനിച്ച കോണ്‍ഗ്രസുകാര്‍ക്കും നേതൃത്വം നല്‍കിയ വനിതാ പഞ്ചായത്തംഗത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























