വൈദ്യുതി മീറ്ററിന് സെക്യൂരിറ്റിയും സര്‍വീസ് ചാര്‍ജും; ഉത്തരവിറങ്ങി, ഉടന്‍ മരവിപ്പിച്ചു

പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവരില്‍നിന്നു മീറ്ററിനു സെക്യൂരിറ്റി തുകയും സര്‍വീസ് ചാര്‍ജും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉത്തരവ് ഇറക്കിയതിനു പിന്നാലെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇടപെട്ടതിനെത്തുടര്‍ന്നു മരവിപ്പിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാനുംകെഎസ്ഇബി ചെയര്‍മാനു മന്ത്രി നിര്‍ദേശം നല്‍കി.
സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ക്ക് 700 രൂപയും ത്രീഫേസ് ഉപയോക്താക്കള്‍ക്കു 2100 രൂപയുമാണു കരുതല്‍ തുകയായി പിരിക്കാന്‍ ബോര്‍ഡ് ഒരുങ്ങിയത്. മീറ്റര്‍ റീഡര്‍മാര്‍ വരുമ്പോള്‍ രണ്ടു തവണ വീടു പൂട്ടിക്കിടന്നാല്‍ പിഴ ഈടാക്കാനുള്ള വിവാദ തീരുമാനത്തിനു തൊട്ടുപിന്നാലെയാണു പുതിയ കരുതല്‍ തുകയും സര്‍വീസ് ചാര്‍ജും ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അഞ്ചു കിലോവാട്ട് വരെയുള്ള ലോ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന് ഇനി 150 രൂപ സര്‍വീസ് ചാര്‍ജായി പിരിക്കാനായിരുന്നു നിര്‍ദേശം. അഞ്ചു കിലോവാട്ട് മുതല്‍ 20 കിലോവാട്ട് വരെയുള്ളവര്‍ക്ക് 1000 രൂപയാണു നിരക്ക്. ഇത് ആനുപാതികമായി മുകളിലേക്കു പോകും.
റഗുലേറ്ററി കമ്മിഷന്റെ അന്തിമ തീരുമാനം ലഭിച്ചശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രം നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ മതിയെന്ന നിര്‍ദേശവും മന്ത്രി കെഎസ്ഇബിക്കു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























