കോഴിക്കോട്ട് സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള ഗോകുലം ബസ്സാണ് കാലത്ത് ഏഴരയോടെ പൊറ്റമ്മല്‍ ജങ്ഷനില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള റൂട്ടില്‍ ഗതാഗതം പുന:സ്ഥാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























