ടോള്‍ പിരിവിനെതിരെ ലോറി ഉടമകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു; ചരക്കുനീക്കം നിലച്ചു

ടോള്‍പിരിവിനെതിരെ ലോറി ഉടമകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് വെള്ളിയാഴ്ച രണ്ടാംദിവസത്തിലേക്ക് കടന്നു. സമരംമൂലം കോയമ്പത്തൂരില്‍ മാത്രം പ്രതിദിനനഷ്ടം 250 കോടി രൂപയാണെന്ന്തമിഴ്‌നാട് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കാളിയപെരുമാള്‍ പറഞ്ഞു. അവശ്യസാധനങ്ങളുടെ അന്തര്‍സംസ്ഥാനനീക്കം നിലച്ചിരിക്കുകയാണ്.
അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കുപുറമെ നിര്‍മാണ സാമഗ്രികളും ലോറിവഴി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ ചരക്ക് ഉക്കടം ലോറിപ്പേട്ടയില്‍ നിര്‍ത്തിയിരിക്കുകയാണ്. പുതിയ ടെന്‍ഡറുകള്‍ സ്വീകരിക്കാന്‍ ലോറി ബുക്കിങ് ഏജന്റുമാരും സന്നദ്ധരല്ല.
നാമക്കല്‍ മാര്‍ക്കറ്റില്‍നിന്ന് കേരളമുള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലേക്ക് കോഴിമുട്ടയുടെയും കോഴിയുടെയും നീക്കവും നിലച്ചിരിക്കുകയാണ്. സമരം തുടര്‍ന്നാല്‍ പലചരക്കുള്‍പ്പെടെ എല്ലാത്തിനും വില കൂടും. ലോറി ഉടമകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിന് 32 ദിവസം സമയം നല്‍കിയിരുന്നു. അതുകൊണ്ട് ഫലമില്ലാതിരുന്നതിനാലാണ് സമരം തുടങ്ങിയതെന്ന് ലോറി ഉടമകള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























