വീട്ടില്‍ അവാര്‍ഡ് സമ്മേളനം നടക്കുന്നതിനിടെ കളരി ഗുരു വാസുദേവ ഗുരുക്കള്‍ അന്തരിച്ചു

കളരിപ്പയറ്റിലെ സമഗ്രസംഭാവനയ്ക്ക് അവാര്‍ഡ് നല്‍കുന്ന സമ്മേളനം വീട്ടില്‍ നടക്കുന്നതിനിടെ പ്രമുഖ കളരി ഗുരു എഴുത്തുപുരയ്ക്കല്‍ ഇ.പി. വാസുദേവ ഗുരുക്കള്‍ (84) അന്തരിച്ചു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ പി.ജി. ഗോവിന്ദവര്‍മ രാജാ ഇന്നലെ രാവിലെ വീട്ടിലെത്തി ഇ.പി. വാസുദേവഗുരുക്കള്‍ക്കു ചിറയ്ക്കല്‍ ടി. ശ്രീധരന്‍ നായര്‍ സ്മാരക കളരിപ്പയറ്റ് പുരസ്‌കാരം സമ്മാനിച്ചിരുന്നു. ഉച്ചയ്ക്കു കളരി അങ്കണത്തില്‍ സമ്മേളനം നടക്കുന്നതിനിടെയാണു ഗുരുക്കളുടെ മരണം. ഏതാനും നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍.
1981-ല്‍ ആയോധന കലകളിലെ ആചാര്യന്മാരെ കണ്ടെത്താന്‍ ബിബിസി നടത്തിയ ആഗോള തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ഇ.പി. വാസുദേവ ഗുരുക്കളായിരുന്നു. ലോകത്തിലെ ഒന്‍പത് ആയോധനകലാ വിദഗ്ധരെ ഉള്‍പെടുത്തി ബിബിസി ഒരുക്കിയ വേ ഓഫ് ദ് വോറിയര്‍ എന്ന ഡോക്യുമെന്ററിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹം രചിച്ച കേരളത്തിന്റെ തനതായ ആയോധനകല എന്ന ഗ്രന്ഥം കളരിപ്പയറ്റിലെ റഫറന്‍സ് ഗ്രന്ഥമായി കരുതപ്പെടുന്നു. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വൈസ് പ്രസിഡന്റായിരുന്നു.
1932-ല്‍ കോഴിക്കോട് മലാപറമ്പ് പറങ്ങോടന്‍ തണ്ടാരുടെയും കുഞ്ഞമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച വാസുദേവന്‍ കോഴിക്കോട് പത്രിയില്‍ ഗോപാലന്‍ ഗുരുക്കളില്‍ നിന്നാണു കളരി അഭ്യസിച്ചത്. 1959-ല്‍ ആണു കടുത്തുരുത്തിയില്‍ സിവിഎന്‍ കളരി സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി 35,000ല്‍ അധികം ശിഷ്യര്‍ വാസുദേവഗുരുക്കള്‍ക്കുണ്ട്. 35-ല്‍ അധികം രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്റെ ശിഷ്യര്‍ കളരി നടത്തുന്നുണ്ട്.
ഭാര്യ കോഴിക്കോട് കുരുവോട്ടമ്മേല്‍ മീനാക്ഷിയമ്മ. മക്കള്‍. മിനി, മധു ഗുരുക്കള്‍, ഡോ. ഷാജി ഗുരുക്കള്‍. മരുമക്കള്‍. പി.കെ. ഷാജി പാര്‍വതി മന്ദിരം (ചെമ്പ്), ദീപ്തി, നിഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























