കൂടെ കിടന്നില്ലെങ്കില്‍ മാര്‍ക്കില്ല, ഞെട്ടിക്കുന്ന വിവരങ്ങളുമായി ഉന്നത വിദ്യാഭ്യാസ കമ്മറ്റിയുടെ റിപ്പോര്‍ട്ട്

ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അനീതികളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന് വിവരങ്ങളുമായി ഡോ മീനാക്ഷി ഗോപിനാഥന്‍ റിപ്പോര്‍ട്ട്. ലിംഗനീതിയെ കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. സംസ്ഥാനത്തെ കോളജുകളിലെ പെണ്‍കുട്ടികള്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കു വേണമെങ്കില്‍ അദ്ധ്യാപകനൊപ്പം കിടക്ക പങ്കിടണമെന്നതാണ് സ്ഥിതി. ഗവേഷക വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെയുള്ളവരെ ഗൈഡുമാര്‍ ലൈംഗികമായും ഇതിന് തയ്യാറായില്ലെങ്കില്‍ മാനസികമായും പീഡിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആണ്‍കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സാറന്‍മാരുടെവീട്ടുവേലവരെ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും സൂചനയുണ്ട്. എഴുത്തു പരീക്ഷയുടെ മാര്‍ക്കിനോട് തുല്യസ്ഥാനം വഹിച്ചു പോരുന്ന ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക് ഇതിനെ ആശ്രയിച്ചാണ് എന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഈ മാസം ആറിന് സര്‍ക്കാരിന് കൈമാറും.
ക്യാമ്പസുകളില്‍ പെണ്‍കുട്ടികളെ ഗവേഷക ഗൈഡുമാരും വിദ്യാര്‍ത്ഥി സംഘങ്ങളും ചൂഷണം ചെയ്യുന്നതായും ഇതിനായി നിയോഗിച്ച സമിതി കണ്ടെത്തി. പല കോളേജുകളിലും വനിതാ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല.ഇന്റേണല്‍ മാര്‍ക്കിന്റെ പേര് പറഞ്ഞ് പല അദ്ധ്യാപകരും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നെന്നും ഇവര്‍ നല്‍കുന്ന മാര്‍ക്കുകള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാകണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. സദാചാര പൊലീസ് ചമഞ്ഞും പലയിടത്തും ചൂഷണം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണയിലുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിലയിരുത്തിയതിന് ശേഷം തിങ്കളാഴ്ച സര്‍ക്കാറിന് സമര്‍പ്പിക്കും.പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കണം. ലൈഗിക പീഡനം സംബന്ധിച്ച പരാതികളില്‍ എല്ലാ കാമ്പസുകളില്‍ നിന്നും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























