തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി തയ്യാറെടുക്കാന്‍ എസ്എന്‍ഡിപിയുടെ ആഹ്വാനം

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനൊരുങ്ങാന്‍ അണികള്‍ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം. ശാഖാ യോഗങ്ങള്‍ വിളിച്ചാണ് മല്‍സരിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കാനും അനുവാദമുണ്ട്.
അധികാരത്തില്‍ കയറിയാല്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാകൂ. അതിനാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പരമാവധി വാര്‍ഡുകളില്‍ മല്‍സരിച്ച് ജയിക്കാന്‍ ശ്രമിക്കുകയെന്നതാണ് എസ്എന്‍ഡിപി നല്‍കുന്ന നിര്‍ദേശം. ബിജെപിയുമായുള്ള ചര്‍ച്ചകള്‍ തലപ്പത്ത് നടക്കുന്നുണ്ടെങ്കിലും താഴേതലത്തില്‍ അത്തരം നിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ല. ജയിക്കാനായി ആരുമായും കൂട്ടുകെട്ടുണ്ടാക്കാമെന്നാണ് നിലപാട്. ശാഖാ യോഗങ്ങള്‍ വിളിച്ച് അണികളോട് ഇക്കാര്യം വിശദീകരിച്ചു തുടങ്ങി.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവസരം പാഴാക്കാതെ ആവേശത്തോടെ തീരുമാനത്തെ അണികള്‍ സ്വീകരിക്കും എന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























