കണ്ണൂരില്‍ റോഡരികില്‍ വടിവാളുകള്‍ കണ്ടെത്തി

എടക്കാട് റോഡരികില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് വടിവാളുകള്‍ കണെ്ടത്തി. എടക്കാട് കാടാച്ചിറ റോഡരികില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡ് വൃത്തിയാക്കുന്നതിനിടെ കുറ്റിക്കാട്ടിലാണു വാളുകള്‍ കണ്ടത്. വിവരമറിഞ്ഞ് എടക്കാട് എസ്‌ഐയും സംഘവും സ്ഥലത്തെത്തി വടിവാളുകള്‍ കസ്റ്റഡിയിലെടുത്തു. ഒരു മീറ്റര്‍ നീളമുള്ള വടിവാളുകള്‍ തുരുമ്പെടുത്ത നിലയിലാണ്. ഒരു വര്‍ഷം മുമ്പ് ഒളിപ്പിച്ചതാകാനാണ് സാധ്യതയെന്ന് എടക്കാട് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാടാച്ചിറ റോഡും പരിസരവും പോലീസ് തെരച്ചില്‍ നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























