വളര്‍ത്തി വലുതാക്കിയ അച്ഛനമ്മാരെ മക്കള്‍ എന്തിന് ഉപേക്ഷിക്കുന്നു? സ്‌നേഹമില്ലാത്ത മക്കള്‍ കൂടുതല്‍ തിരുവനന്തപുരത്ത്

സ്‌നേഹമില്ലാത്ത മക്കള്‍ ഏറ്റവുമധികമുള്ള ജില്ല എന്ന അംഗീകാരം തിരുവനന്തപുരത്തിന്. സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളിലാണ് ഏറ്റവുമധികം അന്തേവാസികള്‍ വൃദ്ധസദനത്തിലുള്ള ജില്ല തിരുവനന്തപുരമാണെന്ന് പറയുന്നത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങളില്‍ 148 അന്തേവാസികളാണുള്ളത്. ഇവരില്‍ ഏറെ പേരും മക്കളുളളവരും മക്കള്‍ നല്ല നിലയില്‍ ജീവിക്കുന്നവരുമാണ്. അതില്‍ അമ്മമാരാണ് ഏറ്റവുമധികം. 102 പേരെന്നാണ് കണക്ക്. ഏറ്റവും കുറവ് ആലപ്പുഴയിലാണ് 22 പേര്‍ മാത്രമാണ് സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ അന്തേവാസികള്‍.
സംസ്ഥാനത്ത് ഇരുപതിനായിരത്തോളം പേരാണ് വൃദ്ധസദനങ്ങളില്‍ കഴിയുന്നത്. 574 സ്ഥാപനങ്ങളാണ് കേരളത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 16 എണ്ണം സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നവയാണ്. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ 558 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ ഏറ്റവുമധികമുള്ളത് എറണാകുളം ജില്ലയിലാണ്.
അതേസമയം യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ ഇതിലും എത്രയോ കൂടുതലാണ്. കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ നടതള്ളുന്ന വൃദ്ധ ജനങ്ങളുടെ എണ്ണം ആര്‍ക്കുമറിയില്ല. ഗുരുവായൂരില്‍ ഇത്തരത്തില്‍ നൂറുകണക്കിനാളുകളുണ്ട്. മൂകാംബികയിലുമുണ്ട് നൂറു കണക്കിന് വയോധികര്‍. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണമാണ് ഇവരുടെ ഏക ആശ്രയം. മക്കള്‍ നല്ല നിലയില്‍ കഴിയുന്നവര്‍ തന്നെയാണ് ഇത്തരത്തില്‍ നടതള്ളപ്പെടുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള സൗകര്യങ്ങളുടെ കുറവാണ് ക്ഷേത്രമുറ്റങ്ങളില്‍ നടതള്ളുന്നവരുടെ എണ്ണം കൂടാന്‍ കാരണം, ആവശ്യാനുസരണം ഫണ്ടില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ പോലും പ്രതിസന്ധിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























