വിജയ്ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം നടക്കുമോ?

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ്. വിജയ് ബാബു ജോര്‍ജിയയിലേയ്ക്ക് കടന്നതായാണ് സൂചന. പ്രതികളെ കൈമാറ്റം ചെയ്യാന്‍ കരാറില്ലാത്ത രാജ്യത്തേക്ക് ഇയാള്‍ കടക്കാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാര്‍ ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ.
നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.നേരത്തെ മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു.
താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് വിജയ് ബാബു മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്ന് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ കോടതി വിധി അനുകൂലമാകാന്‍ സാധ്യത വളരെ കുറവായതുകൊണ്ടാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
പാസ്‌പോര്‍ട്ട് റദ്ദായതോടെ ഈ പാസ്‌പോര്‍ട്ടില്‍ ഇഷ്യൂ ചെയ്ത വിസകളെല്ലാം റദ്ദാകും. എന്നാല്‍, ഇക്കാര്യം അതത് രാജ്യത്തെ എംബസികളെ അറിയിക്കണം. വിദേശകാര്യ മന്ത്രാലയം വഴി വെള്ളിയാഴ്ച ഇത് അറിയിച്ചുവെന്നും കമ്മിഷണര്‍ പറഞ്ഞു. ജോര്‍ജിയയിലെ എംബസിയെ ഉടന്‍ പൊലീസ് വിവരമറിയിക്കും. യാത്രാ രേഖകള്‍ റദ്ദായ സാഹചര്യത്തില്‍ വിജയ ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകില്ല. 24ന് എത്താമെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരിക്കുന്നത്.
അതുവരെ കാത്തിരിക്കുകയാണെന്നും അതിനു ശേഷം റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസില്‍ പ്രതിയായശേഷമാണ് താന്‍ ദുബായിലാണെന്ന് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha