ആലപ്പുഴയില്‍ ഇന്ന് ബജ്റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലി... സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് രണ്ട് സമയം , കടുത്ത മുന്‍കരുതലുമായി പോലീസ്

ആലപ്പുഴയില്‍ ഇന്ന് ബജ്റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും റാലി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റാലികള്‍ക്ക് പൊലീസ് രണ്ട് സമയം അനുവദിച്ചിരുന്നു. രാവിലെ പത്ത് മണിക്കാണ് ബജറംഗ് ദളിന്റെ ഇരുചക്ര വാഹനറാലി. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും വൈകിട്ട് നാലരയ്ക്കാണുള്ളത്.
കടുത്ത മുന്‍കരുതലുകളാണ് റാലികള്‍ പരിഗണിച്ച് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. റാലികള്‍ കടന്നുപോകുന്ന വഴികളിലെ കടകള്‍ പോലും അടച്ചിടാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ കടകള്‍ അടച്ചിടണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലക്ക് പുറത്തുനിന്നും പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെയാണ് ആലപ്പുഴയിലെത്തിക്കുക. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്തയ്ക്കാണ് ചുമതലയുള്ളത്.
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനവും ബജ്രഗ്ദള്‍ റാലിയും തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. ഒരേ ദിവസം നടക്കുന്ന ഇരുപരിപാടികളോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി . ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. ആലപ്പുഴ സ്വദേശി രാജരാമ വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടലുണ്ടായത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും ബജ്രഗ്ദളിന്റെയും പരിപാടികള്‍ തടയാനാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നല്‍കിയ അപേക്ഷ പരിഗണിക്കാനും പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായിട്ടാണ് നാളെ വൈകിട്ട് 4.30 ന് ആലപ്പുഴയില്‍ വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ ഒരുങ്ങുന്നത്.
എന്നാല്‍, ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ആലപ്പുഴയില്‍ പരിപാടി നടത്തുന്നതിന് പോലീസിനും താല്‍പര്യമുണ്ടായിരുന്നില്ല.
ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നിന്നുളള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബജ്‌റംഗദളും റാലി പ്രഖ്യാപിച്ചത്. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബജ്‌റംഗ്ദള്‍ റാലിയുടെ സമയം പുനക്രമീകരിച്ചിരുന്നു. രാവിലെ 10 മണിക്ക് റാലി ആരംഭിക്കാനാണ് നിലവിലെ തീരുമാനം.
"
https://www.facebook.com/Malayalivartha