തീരാത്ത പൊല്ലാപ്പ്... ബംഗളുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് വീണ്ടും കുരുക്ക് മുറുകുന്നു; ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ ബംഗളുരു ലഹരിമരുന്നു കേസ് വീണ്ടും ഉയരുകയാണ്. നേരത്തെ ബിനീഷിന്റെ അറസ്റ്റിനെ തുടര്‍ന്ന് ചികിത്സയുടെ പേരില്‍ കോടിയേരി രാജി വച്ചിരുന്നു. എന്നാല്‍ ദീര്‍ഘനാളുകള്‍ക്ക് ശേഷം ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. ഇപ്പോഴിതാ 5 മാസങ്ങള്‍ക്ക് ശേഷം ആ കേസ് വീണ്ടും ഉയരുകയാണ്.
അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് വരുന്നത്. ബംഗളുരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
വീണ്ടും ഇഡി ശക്തമായി രംഗത്തെത്തുകയാണ്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡി വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു.
കേസില്‍ നാലാംപ്രതിയാണ് ബിനീഷ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. ബിനീഷിനെതിരെ നേരിട്ടുള്ള തെളിവ് ഹാജരാക്കാണ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്‍ണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ബംഗളുരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിനു ജാമ്യം ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണത്തിന് അടിസ്ഥാനം.
ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് കോടതിയില്‍ വ്യക്തമാക്കി.
ഐഡിബിഐ, എച്ച്ഡിഎഫ്‌സി, എസ്ബിഐ , ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ബിനീഷ് വ്യക്തമാക്കിയിട്ടില്ല. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം.
അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്നും ഇ.ഡി. ആരോപിക്കുന്നുണ്ട്. 2012 മുതല്‍ പ്രതികള്‍ തമ്മില്‍ പണമിടപാട് നടന്നിരുന്നതായി ഇ.ഡി വ്യക്തമാക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകളില്‍ ബിനീഷ് തിരിമറി നടത്തിയെന്ന ആരോപണവും ശക്തമാണ്. ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. അനൂപുമായി നടത്തിയ പണമിടപാട് ബിനീഷിനെതിരെയുള്ള ആരോപണത്തിന്റെ അടിസ്ഥാനം.
കള്ളപ്പണ കേസില്‍ അഞ്ച് മാസത്തിന് ശേഷമാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha