ഇവര്‍ തമ്മില്‍ എന്താണ് നടന്നത് എന്ന കാര്യം നമുക്കറിയില്ല; അവര്‍ തമ്മില്‍ എന്ത് റിലേഷന്‍ഷിപ്പായിരുന്നുവെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടുന്നതാണ്; കള്ളക്കേസാണെങ്കില്‍ സ്ത്രീ ശിക്ഷിക്കപ്പെടും; തെറ്റാണെങ്കില്‍ അവിടെ തന്നെ ശിക്ഷിക്കും; ഇത്രയും പ്രശ്‌നങ്ങള്‍ അരങ്ങേറുമ്പോഴും അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് ഞങ്ങൾ കൂടെ നില്‍ക്കുന്നത്; രാജി വച്ചപ്പോൾ ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അമ്മ വൈസ് പ്രസിഡന്റ് തന്നോട് ചോദിച്ചത്; തുറന്നടിച്ച് മാലാ പാര്‍വതി

വിജയ് ബാബുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി മാലാ പാര്‍വതി. ജുഡീഷ്യറിയെയും പാർവതി വിമർശിക്കുന്നുണ്ട്. കുറ്റം ആരോപിക്കപ്പെട്ടവനും പരാതിപ്പെട്ട വ്യക്തിയും നിയമവ്യവസ്ഥയെ വിശ്വാസിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് മാല പാർവതി ചൂണ്ടിക്കാണിച്ചു. വേണ്ടുന്ന തരത്തിൽ ഒരു നടപടി ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും വന്നില്ലെങ്കില്‍ നാളെയും ഇത് സംഭവിക്കുമെന്ന ആശങ്കയും മാലാ പാര്‍വതി പങ്കു വച്ചു. വിജയ് ബാബുവിനെ പുറത്താക്കാന്‍ അമ്മയോട് ശുപാര്‍ശ ചെയ്തിട്ടും നടന്നില്ല എന്നും അവര്‍ വ്യക്തമാക്കി
ദിലീപിന്റെ വിഷയത്തില്‍ പെട്ടത് പോലെ ഞാനീ കേസിൽ ഇടപ്പെടില്ല. അദ്ദേഹമിനി തിരിച്ചുവരാനായിട്ട് സാധ്യതയില്ലെന്ന് ആദ്യമെ താൻ ഊഹിച്ചു. ഇവര്‍ തമ്മില്‍ എന്താണ് നടന്നത് എന്ന കാര്യം നമുക്കറിയില്ല. അവര്‍ തമ്മില്‍ എന്ത് റിലേഷന്‍ഷിപ്പ് ആയിരുന്നു എന്ന കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടുന്നതാണ്. കള്ളക്കേസാണെങ്കില്‍ സ്ത്രീ ശിക്ഷിക്കപ്പെടും. തെറ്റാണെങ്കില്‍ അവിടെ തന്നെ ശിക്ഷിക്കും.
എന്നാൽ ഞങ്ങൾ ആവശ്യപ്പെടുന്നത് പരാതി കൊടുക്കുന്ന ആളും കുറ്റാരോപിതനും നിയമവ്യവസ്ഥയെ വിശ്വാസം ഇല്ലാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഈ വിഷയത്തിൽ കൃത്യമായ ആക്ഷന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജുഡീഷ്യറിയും കറക്ട് ആയിട്ടുള്ള അന്വേഷണം നടന്നുവേന്ന് സമൂഹത്തിനെ വിശ്വസിപ്പിക്കണം. ഇല്ലെങ്കിൽ നാളെയും ഇതരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകും.
ഇത് പരാതിപ്പെടുന്ന ആള്‍ക്കും ആരാണോ കുറ്റവാളി അയാള്‍ക്കും നിയമ സിസ്റ്റത്തിനെ വിശ്വാസമില്ല. ഒരാള്‍ ഓടുകയാണ്. തെറ്റ് ചെയ്തിട്ടില്ല എന്നാണ് അയാള്‍ വിശ്വസിക്കുന്നത്. എന്നിട്ട് അയാള്‍ ചെയ്തത് ഇരയുടെ പേര് വെളിപ്പെടുത്തി ഒളിച്ചോടി പോയി. അതും ക്രൈം ആയി. നമ്മുടെ സിസ്റ്റത്തെ ആള്‍ക്കാര്‍ വിശ്വസിക്കുന്നില്ല എന്നാണ് മാലാ പാർവതി ചൂണ്ടിക്കാണിക്കുന്നത്.
ഇത്രയും പ്രശ്‌നങ്ങള്‍ അരങ്ങേറുമ്പോഴും അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെ വിശ്വസിക്കുന്നത് കൊണ്ടാണ് ഞങ്ങൾ കൂടെ നില്‍ക്കുന്നത്.എന്നാൽ ആ ഞങ്ങളോട് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെയുള്ളവർ പറയുന്നത്. ഞങ്ങള്‍ രാജിവെച്ചപ്പോള്‍ അമ്മയിലുള്ളവര്‍ക്ക് പ്രശ്‌നമല്ല. രാജിവെച്ചപ്പോള്‍ അമ്മ വൈസ് പ്രസിഡന്റ് പറഞ്ഞത് പെണ്ണുങ്ങള്‍ക്ക് വേറെ സംഘടനയുണ്ടല്ലോ എന്നാണല്ലോ.
ഏതാണ് പെണ്ണുങ്ങളുടെ വേറെ സംഘടന? അമ്മയ്ക്ക് ഒരു കത്തെഴുതിയിരുന്നു.എന്താണ് ഞങ്ങള്‍ വേറെ സംഘടനയിലേക്ക് പോകണം എന്നാണോ എന്ന് ചോദിച്ചാണ് കത്തെഴുതിയത്. അതിന് മറുപടി ഇതുവരെ വന്നിട്ടില്ല. അപ്പോള്‍ അവിടെ ഉള്ള പെണ്ണുങ്ങളൊക്കെ ആരാണെന്നും മാലാ പാര്‍വതിചോദ്യമുന്നയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha