നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.... വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പരിക്ക്....

കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി.... വാഹനാപകടത്തില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പരിക്ക്.... കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് ഗിരി കൃഷ്ണന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടമുണ്ടായത്.
ഗിരി കൃഷ്ണന്റെ കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നിര്‍ത്തിയിട്ട കാറില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറിനകത്ത് ഫോണില്‍ സംസാരിച്ചുകൊണ്ടിക്കുകയായിരുന്നു മെമ്പര്‍.
അപകടമുണ്ടാക്കിയ കാര്‍ നടപ്പാതിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കിളിമാനൂര്‍ പൊലീസ് വ്യക്തമാക്കുന്നത്. വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഗിരികൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
"
https://www.facebook.com/Malayalivartha