ചെമ്മീന്‍കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം, കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു, നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ ജാഗ്രത നിര്‍ദേശം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍...!

കോഴിക്കോട് നാദാപുരം ചിയ്യൂരില്‍ ചെമ്മീന്‍ കറി കഴിച്ച വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താത്കാലികമായി അടച്ചിട്ടു. നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ചെമ്മീന്‍കറി കഴിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ കാരണം ചികിത്സയിലിരിക്കെയാണ് വീട്ടമ്മ മരിച്ചത്. പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്.കഴിഞ്ഞ 17-ാം തീതിയാണ് ഇവര്‍ ചെമ്മീന്‍ വാങ്ങി കറിവച്ച് കഴിച്ചത്. പുലര്‍ച്ചയോടെയാണ് സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്.
കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. എന്നാല്‍ മീന്‍ കറി കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്നാണ് വിവരം.
പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്നും മുന്‍കരുതലെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ നടപടിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചേലക്കാട് ജുമഅത്ത് പള്ളി കബറിസ്ഥാനില്‍ കബറടക്കി.
https://www.facebook.com/Malayalivartha