കായംകുളത്ത് സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ പിടിയിലായത് കൊലപാതകം, പിടിച്ചുപറി , കഞ്ചാവ് കടത്ത് അടക്കം നിരവധി കേസിലെ പ്രതി

കായംകുളത്ത് സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ പിടിയിലായത് കഞ്ചാവ് കടത്ത് അടക്കം നിരവധി കേസിലെ പ്രതി . കൃഷ്ണപുരം കാപ്പില്‍ മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണ മാല പൊട്ടിച്ചെടുത്ത കേസില്‍ കുപ്രസിദ്ധ കുറ്റവാളിയാണ് അറസ്റ്റിലായത്.
കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് കടത്ത് അടക്കം 22ലേറെ കേസുകളില്‍ പ്രതിയായ കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടില്‍ പാപ്പന്‍ എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) ആണ് പിടിയിലായത്.
ഈ മാസം 7 ന് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.
കായംകുളം മുതല്‍ എറണാകുളം വരെയും കായംകുളത്ത് നിന്നും ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയുണ്ടായി.
പൊലീസുകാര്‍ തോമസ് കുര്യാക്കോസിന്റെ വീടിനടുത്തുള്ള സ്ഥലത്ത് രണ്ടു ദിവസം കാത്തിരുന്നാണ് പ്രതിയെ വലയിലാക്കിയത്.
" f
https://www.facebook.com/Malayalivartha