ഹോൺ കേടായതിനെ തുടർന്നു മന്ത്രി കെ.എൻ. ബാല ഗോപാലിന്റെ യാത്ര തടസ്സപ്പെട്ടു; സംഭവം വേനൽ തുമ്പി കലാ ജാഥ ഉദ്ഘാടനം ചെയ്യുവാൻ തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയ്ക്കു പോകവെ...

വണ്ടിയിൽ ഹോൺ കേടായതിനെ തുടർന്നു മന്ത്രി കെ.എൻ. ബാല ഗോപാലിന്റെ യാത്ര തടസ്സപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ചടയമംഗലം കുരിയോട് ജംക്‌ഷന് സമീപത്താണ് ഹോൺ കേടായത്. ഹോൺ അമർത്തി പിടിച്ച ശേഷം റിലീസ് ആയില്ല. ഇതു ഹോൺ മുഴങ്ങി കൊണ്ടിരിക്കാൻ കാരണമായി മാറി. എന്നാൽ കേടുപാട് പരിഹരിച്ചശേഷം മന്ത്രി കൊട്ടാരക്കരയ്ക്ക് യാത്ര തുടരുകയായിരുന്നു. വേനൽ തുമ്പി കലാ ജാഥ ഉദ്ഘാടനം ചെയ്യുവാൻ തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയ്ക്കു പോകുകയായിരുന്നു മന്ത്രി. ഈ സമയത്താണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha