ഒമ്പത് പ്ലാസ്റ്റിക്ക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ...! അച്ചൻകോവിലാറിന്റെ തീരത്ത് 553 കുപ്പി വിദേശ മദ്യം പിടികൂടി

അച്ചൻകോവിലാറിന് തീരത്ത് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം പിടികൂടി. ഒമ്പത് പ്ലാസ്റ്റിക്ക് ചാക്കുകളിലായി 553 കുപ്പി വിദേശ മദ്യം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംഭവത്തിൽ പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.കൊച്ചിയില്‍ 1500 കോടി രൂപ വിലവരുന്ന 220 കിലോ ഹെറോയിന്‍ കഴിഞ്ഞ ദിവസം പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍ പിടുത്ത ബോട്ടില്‍ നിന്നും അഗതിക്കടുത്തുള്ള പുറങ്കടലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ബോട്ടില്‍ ഉണ്ടായിരുന്ന മലയാളികളും തമിഴ്നാട് സ്വദേശികളുമടക്കം 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കോസ്റ്റ് ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്.തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
https://www.facebook.com/Malayalivartha