റോഡിൽ കൂട്ടനിലവിളിയും ആള്‍ക്കാരുടെ കൂട്ടവും; എന്താണ് സംഭവമെന്ന് നോക്കാൻ പോയ യുവതി കണ്ടത് ചങ്കു തകരുന്ന കാഴ്ച; ചോരയിൽ കുളിച്ച് അച്ഛനും സ്വന്തം മകനും; റോഡിൽ അലറി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനാകതെ നാട്ടുകാർ; ചീറി പാഞ്ഞെത്തിയ ലോറി ചിതറിച്ചത് നവ്യയുടെ രക്ത ബന്ധങ്ങളെ; ബൈക്കിന്റെ പിന്നിൽ ലോറിയിടിക്കാൻ കാരണം ഡ്രൈവറുടെ അശ്രദ്ധ; ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി; നടുക്കത്തോടെ വീട്ടുകാർ

കണ്ണൂർ ദേശീയപാതയില്‍ പള്ളിക്കുളത്തിന് സമീപം ബൈക്കില്‍ പോവുകയായിരുന്ന മുത്തച്ഛനും കൊച്ചുമകനും ലോറിയിടിച്ച് മരിച്ചു. എന്നാൽ ഈ അപകടം നടക്കുമ്പോൾ സമീപത്തായി മരിച്ച കുഞ്ഞിന്റെ അമ്മയും അടുത്തുണ്ടായിരുന്നു.
ചിറക്കല്‍ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാര്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയാണ് നവ്യ. പുതുതായി തുടങ്ങിയ മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം കാണാനായി പോകുകയായിരുന്നു നവ്യ.
ഒരു ലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു അപ്പോഴേക്കും തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആള്‍ക്കാർ ഓടിക്കൂടുന്നതും നവ്യ കണ്ടു. ഓടുന്നവർക്കൊപ്പം നവ്യയും പോയി. റോഡില്‍ തലപൊട്ടി, ചോരയില്‍ കുളിച്ച്, രണ്ട് ശരീരങ്ങള്‍ ചേര്‍ന്ന് കിടക്കുകയായിരുന്നു അപ്പോൾ.
ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു ആംബുലന്‍സ് വരികയായിരുന്നു. നാട്ടുകാര്‍ അത് നിര്‍ത്തുകയും മൃതദേഹങ്ങള്‍ മാറ്റുകയും ചെയ്തു. എന്നാൽ അപകടം സംഭവിച്ചത് തന്റെ അച്ഛന്‍ മഹേഷ് ബാബുവിനാണെന്ന് നവ്യ മനസിലാക്കി.
നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. അപ്പോഴാണ് തൻെറ മകന്‍ ആഗ്‌നേയും അപകടത്തില്‍പ്പെട്ട കാര്യം നവ്യ അറിഞ്ഞത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്.
പി. നവ്യയുടെയും പ്രവാസിയായ പ്രവീണിന്റെയും മകനാണ് ആഗ്‌നേയ്. തളാപ്പിലെ എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്‌നേയ്. വെള്ളിയാഴ്ച പകല്‍ 11-നാണ് അപകടം നടന്നത്. ഗ്യാസ് നിറയ്ക്കാനുള്ള സിലിന്‍ഡറുകളുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടി.എന്‍. 90- 7925 നമ്പര്‍ ലോറിയാണ് അപകടത്തിന് കാരണമായത്.
ഇതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി രണ്ടുപേരും അപ്പോൾ തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ കേളകം സ്വദേശി സതിഷ്‌കുമാറിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha