കളിച്ചു കൊണ്ടിരിക്കെ നാലു മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിന്റെ കഴുത്ത് പൈപ്പിനുള്ളില്‍ കുരുങ്ങി....രക്ഷകരായത് അഗ്‌നിരക്ഷാ സേന

കളിച്ചു കൊണ്ടിരിക്കെ നാലു മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിന്റെ കഴുത്ത് പൈപ്പിനുള്ളില്‍ കുരുങ്ങി....രക്ഷകരായത് അഗ്‌നിരക്ഷാ സേന . കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്.
കൊടിയത്തൂരിലെ വീട്ടിലെ പൈപ്പിനുള്ളിലായിരുന്നു പൂച്ച അകപ്പെട്ടത്. മുക്കം അഗ്‌നിരക്ഷാ സേനയാണ് നാല് മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കളിച്ചു കൊണ്ടിരിക്കെയാണ് അബദ്ധത്തില്‍ പൂച്ചക്കുഞ്ഞിന്റെ തല പൈപ്പിനുള്ളില്‍ കുടുങ്ങിപ്പോയത്. തല തിരിക്കാനോ പാലു കുടിക്കാന്‍ പോലും പറ്റാത്ത പൂച്ചയുടെ അവസ്ഥ എന്റെ മുക്കം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായത്.
എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷംസീര്‍ മെട്രോയുടെ നേതൃത്വത്തില്‍ ഉടന്‍ ഫയര്‍ സ്റ്റേഷനിലെത്തിച്ച പൂച്ചക്കുഞ്ഞിനെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കട്ടറുപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha