തട്ടിപ്പിന് ഇരയായത് നിരവധിപേര്‍..... തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേന എടിഎമ്മില്‍ നിന്ന് തുക പിന്‍വലിച്ച് പണം തട്ടിയെടുക്കുന്നയാള്‍ പോലീസ് പിടിയില്‍

തട്ടിപ്പിന് ഇരയായത് നിരവധിപേര്‍..... കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇടുക്കിയിലെ ഏലപ്പാറ കേന്ദ്രീകരിച്ചാണ് ഷിജുരാജ് തട്ടിപ്പു നടത്തികൊണ്ടിരുന്നത്.
ടൗണിലെ എടിഎമ്മിനു മുന്നില്‍ പതിവായി ഇയാള്‍ കാത്തു നില്‍ക്കും. പണം പിന്‍വലിക്കാനായി അറിയാത്ത പ്രായമായവരെ സഹായിക്കാനായി എത്തുകയാണ് ഇയാളുടെ തന്ത്രം. പണം എടുത്ത് നല്‍കിയ ശേഷം ഇവരുടെ എടിഎം കാര്‍ഡ് കൈക്കലാക്കിയശേഷം തുടര്‍ന്ന് കയ്യില്‍ കരുതിയിരിക്കുന്ന മറ്റൊരു കാര്‍ഡ് തിരികെ നല്‍കും.
ഈ എടിഎം കാര്‍ഡുപയാഗിച്ച് അക്കൊണ്ടിലുള്ള പണം തട്ടിയെടുക്കകയാണ് ചെയ്യുന്നത്. അടുത്ത തവണ പണം പിന്‍വലിക്കാന്‍ എത്തുമ്പോഴായിരിക്കും കാര്‍ഡിന്റെ ഉടമ പണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്.
ഏകദേശം മുപ്പതോളം പേരുടെ പണം ഇതിനകം ഷിജുരാജ് തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
നിരവധി പേരുടെ അക്കൗണ്ടില്‍ നിന്നും 2000 മുതല്‍ 83,000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട എലപ്പാറ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം ഇങ്ങനെ കൈക്കലാക്കുന്ന പണം വിനോദ സഞ്ചാരത്തിനായും ആര്‍ഭാട ജീവിതത്തിനുമാണ് ചെലവാക്കിയിരുന്നത്. ഷിജുരാജ് അറസ്റ്റിലായതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി പീരുമേട് പോലീസിനെ സമീപിക്കുകയാണ്.
https://www.facebook.com/Malayalivartha