സന്തോഷത്തോടെ ജീവിച്ചിരുന്ന ആ വീടിനെ ദുഃഖത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടത് കല്യാണം; സ്വന്തം മകളെ വിശ്വാസത്തോടെ അന്യവീട്ടിലേക്ക് പറഞ്ഞയച്ച ആ അച്ഛൻ പിന്നീട് അറിഞ്ഞത് നടുക്കുന്ന വിവരം; വിസ്മയ പോയ ശേഷം ആ പിതാവ് താടിയെടുത്തിട്ടില്ല; അതിന്റെ പിന്നലെ കാരണം ഇതാണ്; കണ്ണടയും വരെ ആ നോവ് തങ്ങളുടെ ഉള്ളിലുണ്ടാകുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ

മകൾ അകാലത്തിൽ പോയതിന് ശേഷം വിസ്മയുടെ കുടുംബം ആകെ തകർന്നു. അതിനു ശേഷം ആ അച്ഛൻ ഒരിക്കലും താടി എടുത്തിട്ടില്ല. വിഷമകരമായ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ത്രിവിക്രമൻ നായരും ഭാര്യയും മക്കളായ വിജിത്തും വിസ്മയയും ചേർന്ന് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മകളെ അന്യ വീട്ടിലേക്ക് പറഞ്ഞ് അയച്ചപ്പോൾ ഇത്തരത്തിലൊരു ദുരന്തം നേരിടേണ്ടി വരുമെന്ന് അവർ കരുതിയില്ല.
2021 ജൂൺ 21ന് പുലർച്ചെ കിരണിന്റെ വീട്ടിലെ ടോയ്‌ലെറ്റിലാണ് മകൾ ആത്മഹത്യ ചെയ്തത്. വിസ്മയ പോയതിന് ശേഷം ജീവിതം ആകെ ഉലഞ്ഞ് പോയി. ആ സംഭവത്തിന് ശേഷം ത്രിവിക്രമൻ താടി എടുത്തിട്ടില്ല. കഴിഞ്ഞ പതിനൊന്നുമാസക്കാലം മകൾക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള നെട്ടോട്ടത്തിലും പോരാട്ടത്തിലുമായിരുന്നു ആ പിതാവ്.
വിജിത്തിന്റെ ഭാര്യ ഡോക്ടർ രേവതി ഒരു കുഞ്ഞിന് ഈ ഇടയ്ക്കു ജന്മം നൽകിയിരുന്നു. തന്റെ കുഞ്ഞിനെ കാണാൻ അനിയത്തി ഇല്ലല്ലോ എന്ന സങ്കടം വിജിത്ത് പ്രകടിപ്പിക്കുകയുണ്ടായി. വിസ്മയ കുട്ടിയെ എടുത്തുനിൽക്കുന്നൊരു ചിത്രം അദ്ദേഹം വരപ്പിക്കുകയും ചെയ്തു. ഈ ചിത്രം പിടിച്ചുവിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ മുഖം ആർക്കും മറക്കാനാകില്ല.
പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നുണ്ട് . കിരണിനെ കുറ്റക്കാരനായി കണ്ടെത്തിയ ആശ്വാസമുണ്ട്. പക്ഷേ മരിച്ചുപോയ പൊന്നുമോളെ തിരിച്ചുകിട്ടില്ലല്ലോ എന്ന സങ്കടം ഉള്ളിലൊതുക്കി ത്രിവിക്രമൻ പറയുന്നത് ഇങ്ങനെ ''കണ്ണടയും വരെ ആ നോവ് തങ്ങളുടെ ഉള്ളിലുണ്ടാകും''.
കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. മകള്‍ അനുഭവിച്ചതിന്‍റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കണമെന്നും കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് തനിക്ക് നേരെ ഭീഷണികത്ത് വന്നിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ മകന്‍റെയും മകളുടെയും പേരില്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിസ്മയയുടെ അച്ഛന്‍ കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ കിരണിന്‍റെ പെങ്ങള്‍ക്ക് 100 പവന്‍ കൊടുത്തിരുന്നതായും വിസ്‍മയയ്ക്ക് നിങ്ങളെന്ത് കൊടുക്കുമെന്നായിരുന്നു കിരണിന്‍റെ വീട്ടില്‍ കല്ല്യാണത്തിന് മുമ്പ് പോയപ്പോള്‍ ഞങ്ങളോട് ചോദിച്ചത്.
അന്ന് അത് എതിര്‍ത്ത് പോയിരുന്നെങ്കില്‍ വിസ്മയ ഇന്ന് ജീവിച്ചിരുന്നേനെ. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് ആരും കുട്ടിയെ കൊടുക്കരുതെന്നും വിസ്‍മയയുടെ അച്ഛന്‍ പറയുകയുണ്ടായി. അച്ഛനോട് ഫോണില്‍ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരണമെന്ന് വിസ്മയ ആവശ്യപ്പെട്ടതിന് പിന്നാലെ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ കോളേജില്‍ നിന്ന് കിരണ്‍ വിസ്മയയെ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും വിസ്‍മയയുടെ അമ്മ വ്യക്തമാക്കി.
https://www.facebook.com/Malayalivartha