എച്ചിത്തരം കണ്ട് കിളി പോയി... കിരണും വിസ്മയയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്... കാറിന് വേണ്ടി വിസ്മയയോട് വിലപേശി കിരൺകുമാർ

ഭര്‍ത്തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണിന്റെ സ്ത്രീധന 'വിലപേശൽ' വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്തായിരിക്കുന്നു. വിസ്മയയോട് ഭർത്താവ് കിരൺ കുമാർ സ്ത്രീധനം ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തായിരിക്കുന്നത്. ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസമയയോട് കിരണ്‍ വിലപേശുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
വിസമയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്ന് പറയുന്ന കിരണ്‍ താന്‍ ആവശ്യപ്പെട്ടത് വോക്‌സ് വാഗണിന്റെ വെന്റോ ആണെന്നും പറയുന്നുണ്ട്. തലേ ദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും ഇയാള്‍ വിസ്മയയോട് പറയുന്നു. വളരെ ദയനീയ സ്വരത്തിൽ ഇതെല്ലാം കേട്ടു നിൽക്കുന്ന വിസ്മയയുടെ ശബ്ദവും ഇതിൽ കേൾക്കാം....
വിസമയയും കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗങ്ങള്‍
''എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ? എനിക്കിഷ്ടം ഹോണ്ടാ സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്! നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ? പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി...
പക്ഷേ അന്ന് കുഴപ്പിമില്ലായിരുന്നല്ലോ....(വിസ്മയ) അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല...അല്ലെങ്കില്‍ ആ കല്യാണം വേണ്ടെന്ന് വെക്കണം..എന്നെ എല്ലാവരും കൂടി വഴക്ക് പറയും അതുകൊണ്ടാ... ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്.... ഞാന്‍ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ...ഞാന്‍ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ...അതെന്തേ അവരുടെ അടുത്ത് പറയാഞ്ഞത്...'' ഇങ്ങനെയാണ് ഈ സംഭാഷണം....
2019 മേയ് 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലിയായിരുന്നു പീഡനമെന്നാണ് പ്രോസിക്യൂഷൻ വാദം. വീട്ടിൽ വച്ചുള്ള ആക്രമണങ്ങൾക്ക് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്‌മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് കിരൺകുമാർ പ്രശ്നം ഉണ്ടാക്കിയെന്ന് സാക്ഷിമൊഴികളുണ്ട്. സ്ത്രീധന തർക്കം സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha