പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന; രക്തസാമ്പിളുകളിൽ വെള്ളം ചേർത്ത് രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസം വന്നതടക്കം കാണിച്ച് വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഭയപ്പെടുത്തി, കുടുക്കിയത് ഡോക്ടർമാരുടെ സംശയം, വ്യാജഡോക്ടറായി ചമഞ്ഞ സംഭവത്തിൽ പ്രതിയായ നിഖിൽ നടത്തിയത് വൻ തട്ടിപ്പ്

കഴിഞ്ഞ ദിവസം മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന നടത്തിയ നിഖിൽ തട്ടിപ്പുകൾ നടത്തി പണം തട്ടിയെടുത്തതും പോലീസ് കണ്ടെത്തുകയുണ്ടായി. ഇതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വ്യാജഡോക്ടറായി ചമഞ്ഞ സംഭവത്തിൽ പ്രതിയായ മാണിക്യവിളാകം സ്വദേശി നിഖിൽ (22) രോഗിയുടെ രക്തസാമ്പിളുകളിൽ വെള്ളം ചേർത്തെന്നും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
അതായത് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിന് പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് നിഖിൽ വെള്ളം ചേർത്ത് പരിശോധന നടത്തിയത്. ഈ റിനുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു നിഖിൽ. നേരത്തെയുള്ള പരിചയം മുതലെടുത്താണ് ഇയാൾ കൂടെക്കൂടിയത് എന്നും അവർ പറഞ്ഞു. റിനുവിന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലെത്തിച്ചിരുന്നതും നിഖിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇതേതുടർന്ന് ലാബിലെത്തുന്നതിന് തൊട്ട് മുൻപ് തന്നെ നിഖിൽ സാമ്പിളിൽ വെള്ളം ചേർക്കുകയുണ്ടായി. പരിശോധനാഫലം വന്നപ്പോൾ രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസം വന്നതടക്കം കാണിച്ച് വൃക്ക തകരാറിലാണെന്ന് പറഞ്ഞ് റിനുവിനെ ഇയ്യാൾ ഭയപ്പെടുത്തുകയും ചെയ്തു. പിന്നാലെ തുടർചികിത്സയ്ക്കും മരുന്നിനുമായി പണം വാങ്ങുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ മെഡിക്കൽ കോളേജിലെ രോഗികളോട് താൻ ഡെർമറ്റോളജി വിഭാഗത്തിലെ പിജ. വിദ്യാർഥിയാണെന്നാണ് നിഖിൽ എല്ലാവരോടും പറഞ്ഞിരുന്നത്. സീനിയർ ഡോക്ടർമാരുടെ സന്ദർശനം കഴിഞ്ഞതിന് ശേഷം ഇയാൾ പ്രത്യാക്ഷപ്പെടുകയാണ് പതിവ് രീതി.
കൂടത്തെ റിനുവിനോട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ വെച്ച് ഇതേ കാര്യങ്ങൾ രോഗികളോട് ചോദിച്ചറിയുകയും ചെയ്യും. ഭക്ഷണവും മരുന്നും വാങ്ങാനും രക്തസാമ്പിൾ ലാബിലെത്തിക്കാനും സഹായിക്കുകയും ചെയ്യുമായിരുന്നു ഇയ്യാൾ. കൂടാതെ മറ്റ് രോഗികളുടെ എല്ലാ ആവശ്യങ്ങളിലും നിഖിൽ സഹായിച്ചിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.
https://www.facebook.com/Malayalivartha