പിണറായി പോലീസിനെ വട്ടം കറക്കി പിസിയുടെ തേരോട്ടം! ഒടുവിൽ കോടതി നേരിട്ടിറങ്ങി... മൂക്കിന്റെ തുമ്പത്തുണ്ട്! ചുണയുണ്ടെങ്കിൽ പൊക്ക്?

സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് പി.സി ജോർജ്ജ് നെഞ്ചുവിരിച്ച് നിൽക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ഈ സാഹചര്യത്തിൽ പിസിയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ പോലീസിനും മന്ത്രിമാർക്കും വിരുദ്ധ അഭിപ്രായവും അതുപോലെ സംശയവുമാണ് ഉള്ളത്.
കാരണം സാധാരണ ഒരു രാഷ്ട്രീയ നേതാവല്ല പിസി എന്ന തിരിച്ചറിവാണ് അതിന് പിന്നിൽ. പക്ഷേ ഇപ്പോൾ പൂഞ്ഞാർ സിംഹം ഒളിവിലാണെന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിൽ പിസിയെ നിയമക്കുരുക്കിലാക്കാൻ എല്ലാ കരുക്കളും നീക്കിയാണ് സർക്കാരും മുന്നോട്ട് നീങ്ങുന്നത്. പഴുതടച്ചുള്ള അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന ഉറപ്പും നൽകിയിട്ടുണ്ട്.
അതിനിടെ കോടതിയും ഈ വിഷയത്തിൽ നേരിട്ടിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ വിവാദമായ ‘വെണ്ണല പ്രസംഗം’ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേൾക്കും എന്ന സൂചനയാണ് നൽകിയിരിക്കുന്നത്. വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണു കോടതി നടപടി.
പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു. ഈ പ്രസംഗം കാണാനായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് - രണ്ടാണ് നിർദ്ദേശം നൽകിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.
പ്രസംഗം പരിശോധിച്ച ശേഷം 26നു കോടതി വിധി പറയും എന്നാണ് അറിയിച്ചിരിക്കുന്നത്. പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മകന്‍ ഷോൺ ജോര്‍ജ് നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നു. അത് പ്രകാരം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഇന്നു തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു. മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നു ജോർജിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാണ് എന്നാണ് പറയുന്നത്. ഊർജ്ജിതമായി അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ബന്ധുവിന്റെ കാറിലാണു ജോർജ് വീട്ടിൽ നിന്നു പോയതെന്നാണു പോലീസിനു ലഭിച്ച വിവരം.
ഈ കാർ ഉച്ചയ്ക്ക് രണ്ടിനു തിരിച്ചെത്തി. ജോർജിന്റെ ഗൺമാൻ നൈനാനിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പിറ്റേന്നു ജോലിക്കു വരേണ്ടതില്ലെന്നു ജോർജ് പറഞ്ഞതായി ഗൺമാൻ പൊലീസിനെ അറിയിച്ചു. വീട്ടിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. പാലാരിവട്ടം പൊലീസാണു കേസ് അന്വേഷിക്കുന്നത്.
എന്നാൽ, പി.സി.ജോർജ് ഒളിച്ചോടിയതല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടികൾക്കു വഴങ്ങില്ലെന്നും ഷോൺ ജോർജ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പി സി ജോർജ് ഒളിവിലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറയുന്നത്. മൂന്ന് ദിവസമായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, പി.സി. ജോർജിന് ബിജെപി ജനാധിപത്യ സംരക്ഷണം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ജോർജിനെ വേട്ടയാടാനും ആക്രമിക്കാനുമാണു ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം ഏത് പാർട്ടിക്കാരനാണെന്ന് നോക്കാതെ സംരക്ഷണം നൽകും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, നേരത്തേ ശബരിമല വിഷയത്തിൽ നിലപാടു മാറ്റിയ പോലെ സിൽവർ ലൈനിലും സർക്കാരിനു പിന്നോട്ടു പോകേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പി.സി ജോർജിൻ്റെ പ്രസംഗം അപരാധമെങ്കിൽ PC യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നു.ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്തോ?: എന്താണ് പി.സി ജോർജിനെതിരെ മാത്രം കേസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ PFI തിരിഞ്ഞപ്പോൾ ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാനെത്തിയത്.മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പി സിയെ അറസ്റ്റ് ചെയ്യുന്നത്.പി സി ജോർജിൻ്റെ പാർട്ടിക്ക് ജനാധിപത്യ സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha