പിസിയെ ഇനി അറസ്റ്റ് ചെയ്യാനാകില്ല; പിണറായിക്ക് ഇരുട്ടടി; ഹൈക്കോടതിയില്‍ ഇടിവെട്ട് നീക്കങ്ങള്‍ പിസിയ്ക്ക് ആശ്വാസ വിധി

എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പിസിയെ അറസ്റ്റ് ചെയ്യാന്‍ നാടിളക്കിയുള്ള തിരച്ചിലിലായിരുന്നു പിണറായി പോലീസ്. പൂഞ്ഞാറിലും ഇല്ല തിരുവനന്തപുരത്തുനില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വരെ വീടുകള്‍ കേറിയിറങ്ങി പൊലീസ്. പിസിയെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. പിസിയുടെ അറസ്റ്റ് വൈകിയതോടെ പിണറായിയുടെ തെരെഞ്ഞെടുപ്പ് തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടി വിഡി സതീശനും രംഗത്തെത്തി. പഠിച്ച പണി പതിനെട്ടും നോക്കിയ കേരളാ പോലീസിന് എന്തായാലും പിസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇനി ആ തിരച്ചിലിന്റെ ആവശ്യം പിണറായിക്കും പിണറായി പോലീസിനു വേണ്ടി വരില്ല. പിസി ജോര്‍ജ്ജിന് വീണ്ടും ജാമ്യം ലഭിച്ചു. പി.സി.ജോര്‍ജിന് ഹൈക്കോടതിയാണ് ഇപ്പോള്‍ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റിനായി വ്യാപക തിരച്ചില്‍ നടത്തുമ്പോഴാണ് ജാമ്യവുമായി പി.സി.ജോര്‍ജിന്റെ വരവ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന് അടിസ്ഥാനമെന്നാണ് പി.സി.ജോര്‍ജും പറയുന്നത്. വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്നു കേട്ടിരുന്നു. വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയുടെ ഭാഗമായാണ് കോടതി നടപടി. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇടക്കാല ജാമ്യം.
അതേസമയം പി.സി. ജോര്‍ജ് ഒളിവിലാണ് എന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ജോര്‍ജിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ 8നു പി.സി.ജോര്‍ജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് പിണറായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് സ്വമേധയാ കേസെടുക്കുന്നത്.
അതേസമയം പിണറായി പോലീസിന്റേത് ഇരട്ട നീതിയെന്നാരോപിച്ച് കെ സുരേന്ദ്രന്‍ രംഗത്ത്. ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പിസിയ്‌ക്കെതിരെയുള്ള നടപടിയെ ചോദ്യം ചെയ്തു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്. വോട്ടിനായി മതഭീകരവാദികളെ സര്‍ക്കാര്‍ സഹായിക്കുന്നു. തൃക്കാക്കരയില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ഫ്രണ്ടുമായും പിഡിപിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തില്‍ വര്‍ഗീയ ശക്തികളെ പ്രത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.
അതേസമയം തന്നെ പി സി ജോര്‍ജിനെതിരെ കേസ് എടുത്തിട്ടും പി എഫ് ഐയ്ക്ക് എതിരെ നടപടിയില്ല. ഇത് ഇരട്ട നീതിയാണ്. വൈദികര്‍ക്കെതിരെ കേസ് എടുക്കുന്നു, മുസ്ലിം പണ്ഡിതന്‍മാര്‍ക്കെതിരെ കേസ് എടുക്കുന്നില്ല. സര്‍ക്കാര്‍ വര്‍ഗീയ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് (Popular Front) റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്!പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha