ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞ് ഹൈക്കോടതി ജഡ്ജ്..

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞ് ഹൈക്കോടതി ജഡ്ജ് കൗസര്‍ എടപ്പഗത്ത്. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ഈ സാഹചര്യത്തില്‍ അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.
2020 ജനുവരി 29ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ വിചാരണക്കോടതി ജഡ്ജി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതി രജിസ്റ്ററില്‍ എഫ്എസ്എല്‍ ഡയറക്ടറുടെ കത്ത് ജഡ്ജി 'എന്‍ട്രി' ചെയ്തില്ല. മാത്രമല്ല, എഫ്എസ്എല്‍ ഡയറക്ടര്‍ ഹാഷ് വാല്യു മാറിയ കാര്യം അറിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥനെയും കത്ത് ഇന്‍ഡെക്‌സ് സെക്ഷനിലെ ക്ലാര്‍ക്കിനേയും അറിയിച്ചില്ലെന്നും അതിജീവിത ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിന് കൃത്രിമത്വം കാട്ടാന്‍ കഴിയുമെന്ന് അതിജീവിത െൈഹക്കോടതിയില്‍ വ്യക്തമാക്കി.
ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അറിഞ്ഞതെന്നും നടി അറിയിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റിപ്പോര്‍ട്ടര്‍ ടിവിയാണ്.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നും കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുകയാണെന്നും അതിജീവിത ആരോപിച്ചു. വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചെന്നും എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ പറയുന്നു. പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമായാണ് ജഡ്ജ് പെരുമാറിയത്. വിചാരണ കോടതിയില്‍ നീതി ലഭിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha