മുഖ്യമന്ത്രിയോട് വിനയപൂർവ്വം ചോദിക്കട്ടെ, ഒരു പെൺകുട്ടിയുടെ പിതാവല്ലെ താങ്കൾ? എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയായ താങ്കൾക്ക് ഒരു പിതാവെന്ന നിലയിൽ അതിജീവിതയെ നോക്കിക്കാണാൻ കഴിയാതെ പോകുന്നത് ? കരുണയുടെ അവസാന കണങ്ങളെങ്കിലും താങ്കളിൽ അവശേഷിക്കുന്നുവെങ്കിൽ അതിജിവിതയുടെ ഹൃദയവ്യഥയും നിലവിളിയും താങ്കൾ തിരിച്ചറിയണം...

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ ഹൈക്കോടതി ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഒഴിഞ്ഞു എന്നുള്ള വാർത്ത അല്പം മുൻപാണ് പുറത്തുവന്നത്. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ഈ സാഹചര്യത്തില്‍ അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും എന്നാണ് കരുതിയിരുന്നത്.ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.എന്നാൽ വലിയ കളികൾ പിന്നിൽ നടക്കുന്നുണ്ടന്ന തെളിയിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.അതായത് അതിജീവത നേരിട്ടിറങ്ങിയിട്ടും ഭലമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുകയാണ്.
അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജ് കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞിട്ടും ഹര്‍ജി അതേ ബെഞ്ചില്‍ തന്നെ പരിഗണിക്കാൻ തീരുമാനം എന്നാണ് അറിയുന്നത്. ജഡ്ജ് സ്വമേധയാ പിന്‍വാങ്ങിയിട്ടും അസി. രജിസ്ട്രാര്‍ ഹര്‍ജി മാറ്റിയില്ല. സംഭവത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മാറിയത്. ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണമാണ് അതിജീവിത ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.
വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചെന്നും എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ പറയുന്നു. പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമായാണ് ജഡ്ജ് പെരുമാറിയത്. വിചാരണ കോടതിയില്‍ നീതി ലഭിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു.
അതിനിടെ സർക്കാരിനെയും ആഭ്യന്തര വകുപ്പിനേയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ രംഗത്ത് വന്നു.' സിനിമാ നടിയെ ക്രൂര പീഢനങ്ങൾക്ക് വിധേയമാക്കിയ സംഭവം ഒരു വാർത്ത പോലുമല്ലാതാവുകയാണോ? ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ട് പോയി മൃഗീയമായി പീഢിപ്പിക്കപ്പെട്ട മനുഷ്യത്വ ഹീനമായ സംഭവത്തിന്റെ നാൾവഴികൾ, സ്ത്രീ സുരക്ഷ പൂർണ്ണമായും നഷ്ടപ്പെട്ട ഒരു നാടിന്റെ ഞെട്ടിപ്പിക്കുന്ന കഥ നമ്മെ വീണ്ടു വീണ്ടും ബോധ്യപ്പെടുത്തുകയാണ്.
നിയമ വാഴ്ച നഷ്ടപ്പെടുകയും നിയമ പാലകന്മാർ നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആഭ്യന്തര വകുപ്പു ഇതുപോലെ തീർത്തും അരാജകത്വം സൃഷ്ടിച്ച ഒരു കാലം കേരളത്തിലുണ്ടായിട്ടില്ല. കടന്നുപോയ 6 വർഷക്കാലം അഭ്യന്തര വകുപ്പിൽ നടന്നതെല്ലാം കാട്ടു നീതിയാണെന്ന് പറഞ്ഞാൽ കാട്ടു മൃഗങ്ങൾ പോലും പ്രതിഷേധിക്കും. അത്രമാത്രം നീതിനിഷേധവും അനാഥത്വവുമാണ് പോലീസ് വകുപ്പിൽ നില നില്ക്കുന്നത്.
ഇന്ത്യൻ പോലീസ് സർവീസിലെ ഒട്ടേറെ മാതൃകാ ഓഫീസർമാർ കേരളത്തിൽ സേവനമനുഷ്ടിച്ചവരാണ്. ആഭ്യന്തര മന്ത്രിമാർ ആരായാലും നടപടി ക്രമങ്ങൾക്കു വിരുദ്ധമായ ഒരു തീരുമാനവും തങ്ങൾക്കു നടപ്പിലാക്കാൻ കഴിയുകയില്ലെന്നു തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പറഞ്ഞ സ്വാഭിമാനികളായ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കേരളത്തിനറിയാം. അപൂർവ്വമായി അത്തരം ഉദ്യോഗസ്ഥൻമാർ ഇപ്പോഴും കേരളത്തിലുണ്ടെങ്കിലും മറ്റു പലരും ആഭ്യന്തര മന്ത്രിക്കു ഓശാന പാടുന്ന അവസര സേവകന്മാർ മാത്രമാണ്. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ദയനീയമായി നിലവിളിക്കുന്ന അതിജീവിത, ഹതാശയായി രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ദയാവായ്പിനായി യാചിക്കുന്ന കാഴ്ചയും കേരളം കണ്ടു.
നട്ടെല്ലു പൊട്ടിയ രാഷ്ട്ര്‌യ നേതൃത്വവും മന:സാക്ഷി മരവിച്ച മഹിളാ പ്രസ്ഥാനങ്ങളുമെല്ലാം ഈ നാട്ടിലെ സ്ത്രീകളുടെ അഭിമാന ബോധത്തിന് കളങ്കം ചാർത്തിരിക്കുകയാണ്. രാഷ്ട്രീയ പരിഗണനയില്ലാതെ അതിജീവിതയോടൊപ്പം നില്ക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും കേരളത്തിലുണ്ടെന്നത് ഈ നാട്ടിന്റെ പുണ്യം. പക്ഷേ അവർ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളല്ലല്ലൊ ? അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുമ്പോഴാണ് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. യെ അഭ്യന്തര വകുപ്പ് പൊടുന്നനെ മാറ്റുന്നത്.
അപ്പോൾ തന്നെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നു പൊതുസമൂഹത്തിന് ബോധ്യപ്പെടുകയുണ്ടായി. 50 ലക്ഷം രൂപ ഈ കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്ന് ആരോപിക്കപ്പെട്ട ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് റിട്ടയർമെന്റിന് ശേഷം ഇപ്പോഴും പോലീസിനെ നിയന്ത്രിക്കുന്നുവെന്നത് പ്രചുര പ്രചാരമുള്ള ഒരു പ്രമുഖ ദിന പത്രം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
നടിയെ പീഢിപ്പിച്ച കേസ്സിൽ തെളിവ് നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് അന്വഷണ ചുമതലയുള്ള എ.ഡി.ജി.പി.ക്കും മറ്റുമെതിരെ ഇതേ അഭിഭാഷകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽക്കന്നത്. തുടർന്നാണ് എ.ഡി.ജി.പി.യുടെ സ്ഥാന ചലനം. മുഖ്യമന്ത്രിയോട് വിനയപൂർവ്വം ചോദിക്കട്ടെ, ഒരു പെൺകുട്ടിയുടെ പിതാവല്ലെ താങ്കൾ? എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയായ താങ്കൾക്ക് ഒരു പിതാവെന്ന നിലയിൽ അതിജീവിതയെ നോക്കിക്കാണാൻ കഴിയാതെ പോകുന്നത് ?
കരുണയുടെ അവസാന കണങ്ങളെങ്കിലും താങ്കളിൽ അവശേഷിക്കുന്നുവെങ്കിൽ അതിജിവിതയുടെ ഹൃദയവ്യഥയും നിലവിളിയും താങ്കൾ തിരിച്ചറിയണം. നിയമ വാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം നാൾക്കു നാൾ കുറഞ്ഞു വിരികയാണ്. അരാജകത്വത്തിലേക്കുള്ള ഈ പോക്ക് കേരളത്തിന് നാണക്കേടാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിയാത്ത താങ്കൾക്ക് ഭരിക്കാനുള്ള ധാർമിക അവകാശം നഷ്ടപ്പെടുകയാണ്'.എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എം എൽ എ കെകെ രമ രംഗത്ത് വന്നിരിക്കുകയാണ്. ഒരു പെണ്‍കുട്ടി അഞ്ചു വര്‍ഷത്തിലധികമായി തനിക്ക് നീതി കിട്ടാനായി വിവിധ കോടതികള്‍ കയറിയിറങ്ങുകയാണ്. സര്‍ക്കാരിനെ വിശ്വസിച്ചാണ് അവള്‍ ഇതുവരെ നിന്നത്. ഇപ്പോള്‍ അവള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു.ഇത് അങ്ങനെ അവസാനിപ്പിച്ചുകൊടുക്കാന്‍ കഴിയില്ല.
ഇവിടെ ഏറ്റവും പ്രമുഖയായ നടിയുടെ സ്ഥിതി ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും. ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുക. നീതിന്യായ വ്യവസ്ഥയില്‍ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നെല്ലാം പ്രതിക്ക് വിവരങ്ങള്‍ പോവുകയാണ്, എല്ലാ സ്ഥലങ്ങളില്‍ നിന്നും. ഇത് എന്ത് നാടാണ്. ഇതാണോ കേരളം.'
'രാമന്‍പിളളയെന്ന അഭിഭാഷകന് ടിപി കേസില്‍ ഉള്‍പ്പടെയുളളതിനുളള പ്രത്യുപകാരം കൂടിയായിട്ടാണ് ഈ കേസ് ഈ രൂപത്തിലേക്ക് പോവുന്നത്. കണ്ടു നിൽക്കാൻ സാധിക്കില്ല. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. കേസിൽ നമ്മുക്ക് ഇടപെടുന്നതിന് പരിമിതി ഉണ്ടെങ്കിലും നമ്മുക്ക് പോരാടാൻ സാധിക്കും. എന്നാൽ എത്രപേർ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിരവധി വനിതാ സംഘടനകൾ ഇവിടെയുണ്ട്. എന്നാൽ അവരൊക്കെ എവിടെയാണെന്ന് പോലും അറിയില്ല. ഒരു പെൺകുട്ടിയുടെ വിഷയം വരുമ്പോൾ മഷിയിട്ട് നോക്കിയാൽ പോലും ഇവരെ കാണാൻ സാധിക്കുന്നില്ലന്നും കെ കെ രമ പറഞ്ഞു.
https://www.facebook.com/Malayalivartha