Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

'ശാരീരികമായും മാനസികമായും സ്ത്രീധനത്തിന്റെ പേരിലും ട്രാൻസ് വുമൺ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭർത്താവും ഉപദ്രവിക്കുകയും, ഇത് സമൂഹത്തിൽ അറിയിച്ചു ഞാൻ പിന്മാറാൻ ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി, എന്നെ മാത്രമല്ല എന്റെ കുടുംബത്തിൽ ഉള്ളവരെ ഉപദ്രവിക്കുമെന്നും ഞാനുമായി ബന്ധപെട്ട് നിൽക്കുന്ന എല്ലാവ്യക്തികൾക്കും ബുദ്ദിമുട്ടു ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇത്രയും നാൾ കൂടെ നിർത്തി...' വൈറലായി കുറിപ്പ്

24 MAY 2022 09:58 AM IST
മലയാളി വാര്‍ത്ത

സമൂഹത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടി വരുന്നത് ആരെന്ന് ചോദിച്ചാൽ വിരൽ ചൂണ്ടാൻ ഒരുപാട് പേര് ഉണ്ടാകും. അതിൽ ഒന്നാണ് ട്രാൻസ്‌ജെൻഡേഴ്സ്. അത്തരത്തിൽ ഒരുപാട് വേദനകളും വിഷമതകളും മാത്രം നിറഞ്ഞ ജീവിതം വിവാഹമോചനത്തിൽ അവസാനിച്ച അനുഭവം തുറന്നെഴുതുകയാണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും പൊതുപ്രവർത്തകയുമായ അവന്തിക. കല്യാണത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിലും, ട്രാൻസ് വുമൺ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭർത്താവും ശാരീരികമായും മാനിസകമായും ഉപദ്രവിച്ചുവെന്ന് അവന്തിക വേദനയോടെ തുറന്ന് പറയുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

Yes am Divorced

ശാരീരികമായും മാനസികമായും സ്ത്രീധനത്തിന്റെ പേരിലും ട്രാൻസ് വുമൺ ആയതിന്റെ പേരിലും അമ്മായിയമ്മയും ഭർത്താവും ഉപദ്രവിക്കുകയും, ഇത് സമൂഹത്തിൽ അറിയിച്ചു ഞാൻ പിന്മാറാൻ ശ്രമിച്ചപ്പോഴൊക്കെ ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി, എന്നെ മാത്രമല്ല എന്റെ കുടുംബത്തിൽ ഉള്ളവരെ ഉപദ്രവിക്കുമെന്നും ഞാനുമായി ബന്ധപെട്ട് നിൽക്കുന്ന എല്ലാവ്യക്തികൾക്കും ബുദ്ദിമുട്ടു ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇത്രയും നാൾ കൂടെ നിർത്തി.

transwomen ആയതിന്റെ പേരിൽ വിവാഹ സമയത്തു എന്റെ കയ്യിൽ നിന്നും ഇയാളുടെ അമ്മ സ്ത്രീധനമായി ആദ്യമേ എന്നിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. പിന്നീട് എന്റെ സ്വർണ്ണാഭരങ്ങൾ പണയം വെച്ച് പലപ്പോഴായി ഇയാളും ഇയാളുടെ അമ്മയും പണം വാങ്ങിയിട്ടുണ്ട് . കല്യാണം കഴിച്ചു 2 ആഴ്ചക്കുള്ളിൽ തന്നെ സ്വർണ്ണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാത്തതിന്റെ പേരിൽ എന്നെ ഉപദ്രവിക്കുകയും എന്റെ വലതു കൈ തിരിച്ചു ഒടിക്കുകയും അതേത്തുടർന്ന് ഞാൻ നിലവിളച്ചപ്പോൾ അയാളുടെ അമ്മ മൃഗീയമായി എന്റെ വായിൽ ബെഡ്ഷീറ്റ് തിരുകി കയറ്റുകയും ഉണ്ടായി. പുറം ലോകം ഇതറിഞ്ഞാൽ എന്നെ വെച്ചേക്കില്ല എന്ന് ഭീഷിണിപ്പെടുത്തിയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കിട്ടാതെ ആ വീട്ടിൽ പട്ടിണി കിടന്ന ദിവസങ്ങളുണ്ട്. ഇതൊക്കെ പുറത്തറിഞ്ഞാൽ ജീവനോടെ ഇവിടുന്നു പുറത്തേക്കു വിടില്ല എന്ന് എന്നെ ഭീക്ഷിണിപ്പെടുത്തി കൂടെ നിർത്തി. ഇനിയും അയാളുടെ മാനസികശാരീരിക ഉപദ്രവങ്ങൾ സഹിച്ചു മുന്നോട്ടുപോകുവാൻ സാധ്യമല്ല.

പലരുമായി ബന്ധപ്പെട്ടു ഒരു അനുനയത്തിനു അയാൾ ശ്രമിച്ചു. പക്ഷേ എന്നെ കൊണ്ട് ഇനി സാധ്യമല്ല എന്ത് ആസിഡ് ആക്രമണം ഉണ്ടായാലും ഇനി അയാളുടെ കൂടെ ഒന്നിച്ചു മുന്നോട്ടു പോകുവാൻ സാധിക്കില്ല. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച സന്ദഭങ്ങളിൽ കൂടെ നിന്ന് ശക്തി പകർന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

Transwomen ആയതിന്റെ പേരിൽ നീയൊക്കെ ആർട്ടിഫിഷ്യൽ അല്ലേ നീയൊന്നും ജന്മനാ പെണ്ണൊന്നും അല്ലല്ലോ, നിനക്കൊക്കെ ഒരു കുട്ടിക്ക് ജന്മം നൽകാൻ സാധിക്കുമോ എന്നുള്ള കുത്തുവാക്കുകൾ കേട്ടപ്പോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ച സന്ദർഭങ്ങളാണ്.

വിവാഹത്തിന് ശേഷമാണു സ്വന്തം ഭർത്താവ് കൊലപാതക കുറ്റത്തിന് 6 വർഷം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും , ജയിലിൽ കിടന്നു ബ്ലേഡ് വിഴുങ്ങി മെന്റൽ ഹോസ്പിറ്റലിൽ കിടന്നിട്ടുള്ള വ്യക്തി ആണെന്നും ഉള്ള സത്യം ഞാൻ തിരിച്ചറിയുന്നത് . മറ്റുള്ളവർക്ക് ഞാൻ കാരണം ഒരു നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതി എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു പോന്നു .

 

ഇപ്പോഴും മാനസികമായി സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ എന്നെ ഉപദ്രവിക്കുകയും ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാടിലുമാണ് അയാൾ. നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യാത്തതിനാൽ മറ്റുള്ള കാര്യങ്ങൾ പറഞ്ഞു തീർക്കുന്നതിനായി കോടതിയിൽ ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നുമുള്ള ആക്രമണത്തിന് സംരക്ഷണം തേടിയും ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. വിവാഹം അല്ല ഒന്നിന്റെയും അവസാനം എന്ന തിരിച്ചറിവ് ഞാൻ മനസ്സിലാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (7 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (7 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (9 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (10 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (10 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (10 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (12 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (13 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (13 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (13 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (13 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (13 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (13 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (13 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (13 hours ago)

Malayali Vartha Recommends