Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിവിധ ജില്ലകളിലെ യുവാക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും വാങ്ങി വ്യാജ കോള്‍ ലെറ്റര്‍ അയച്ച്‌ ബംഗളുരു, യു.പി തുടങ്ങിയ സ്‌ഥലങ്ങളില്‍ താമസിപ്പിക്കും! ഇവിടെ റിക്രൂട്ട്‌മെന്റിന്‌ സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ്‌ വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക്‌ അയയ്ക്കും... സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളില്‍നിന്നു പണം തട്ടിയ രണ്ട്‌ പേര്‍ പിടിയില്‍

24 MAY 2022 11:24 AM IST
മലയാളി വാര്‍ത്ത

സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പല യുവാക്കളില്‍ നിന്നും പണം തട്ടിയ രണ്ട്‌ പേര്‍ പിടിയിലായതായി റിപ്പോർട്ട്. എറണാകുളം കളമശേരി പോണേക്കര ഗായത്രി നിവാസില്‍ സന്തോഷ്‌ കുമാര്‍ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പ്‌ വീട്ടില്‍ സിറിള്‍ (31) എന്നിവരാണ്‌ ഇത്തരത്തിൽ അറസ്‌റ്റിലായിരിക്കുന്നത്. ജോലി വാഗ്‌ദാനം നല്‍കി വിവിധ ജില്ലകളിലെ യുവാക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും വാങ്ങി വ്യാജ കോള്‍ ലെറ്റര്‍ അയച്ച്‌ ബംഗളുരു, യു.പി തുടങ്ങിയ സ്‌ഥലങ്ങളില്‍ താമസിപ്പിക്കുകയാണ് ഇവരുടെ പതിവ് രീതി എന്നത്.

ഇവിടെ നിന്നും റിക്രൂട്ട്‌മെന്റിന്‌ സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ്‌ വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക്‌ അയയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഔദ്യോഗിക അറിയിപ്പുകള്‍ മേല്‍വിലാസത്തില്‍ തന്നെ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണു ഇവരെ തിരിച്ചയച്ചത്‌. പിന്നീട്‌ ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടാറില്ലെന്നും പരാതിയിൽ പറയുന്നു. സൈന്യത്തിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ അമ്പലപ്പുഴ, പുറക്കാട്‌ ഭാഗങ്ങളിലുള്ള പത്തോളം യുവാക്കളില്‍നിന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ അഞ്ച്‌ ലക്ഷം രൂപ വീതം ഇരുവരും വാങ്ങിയിരുന്നതായി വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ കളമശേരിയിലുള്ള സന്തോഷിന്റെ വീട്ടില്‍വച്ചാണ്‌ സിറിള്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം ആവശ്യപ്പെട്ടത്‌. മേജറുടെ യൂണിഫോം ധരിച്ച്‌ സന്തോഷും ഉണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്‌ഥനാണെന്നും റിക്രൂട്ട്‌മെന്റ്‌ കാര്യങ്ങള്‍ നോക്കുന്നത്‌ ഇദ്ദേഹം ആണെന്നും പറഞ്ഞാണ്‌ സന്തോഷിനെ ആദ്യം പരിചയപ്പെടുത്തിയത്‌. ഇതേതുടര്‍ന്ന്‌ സിറിള്‍ നല്‍കിയ അക്കൗണ്ടിലേക്ക്‌ ചെറുപ്പക്കാര്‍ പണം നിക്ഷേപിക്കുകയുണ്ടായി. രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതിരുന്നതോടെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

അങ്ങനെ അന്വേഷണത്തില്‍ സിറിള്‍ പാലക്കാടും സന്തോഷ്‌ ബംഗളുരുവിലും ഉണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ അമ്പലപ്പുഴ ഡിവൈ.എസ്‌.പി: എസ്‌.ടി. സുരേഷ്‌ കുമാറിന്റെ നിര്‍ദേശ പ്രകാരം അന്വേഷണസംഘം രണ്ടായി തിരിയുകയുണ്ടായി. പിന്നെ എസ്‌.ഐ. ടോള്‍സണ്‍ പി.ജെയുടെ നേതൃത്വത്തില്‍ ഒരു സംഘം പാലക്കാട്ടേക്കും സി.ഐ: ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളരുവിലേക്കും പോയിരുന്നു. ഇത്തരത്തിൽ പ്രതികളെ ഒരേ സമയം രണ്ട്‌ സ്‌ഥലത്തുനിന്നും പിടികൂടുകയാണ് ചെയ്തത്.

 

അതേസമയം സന്തോഷിന്റെ പേരില്‍ 2005 മുതല്‍ സമാന തട്ടിപ്പിന്‌ നെയ്യാര്‍, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്‌, വെണ്‍മണി, ഹരിപ്പാട്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. രണ്ട്‌ വര്‍ഷം മുന്‍പാണ്‌ സിറിള്‍ സന്തോഷിനൊപ്പം കൂടുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്യുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (42 minutes ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (1 hour ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (1 hour ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (1 hour ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (1 hour ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (1 hour ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (1 hour ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (2 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (4 hours ago)

Malayali Vartha Recommends