സുരേന്ദ്രന്‍ ഓടിയെത്തി... പിസി ജോര്‍ജിനെ വീണ്ടും താരമാക്കി ബിജെപിക്കാര്‍; സുരേന്ദ്രന്‍ മുതല്‍ ശോഭ സുരേന്ദ്രന്‍ വരെ പാലാരിവട്ടത്തെത്തി; പി.സി. ജോര്‍ജ് വീണ്ടും അറസ്റ്റില്‍; മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ലഭിച്ച ജാമ്യം മജിസ്‌ട്രേട്ട് കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തത് എറണാകുളത്തുനിന്ന്

കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്നും കടകംപള്ളി സുരേന്ദ്രനോട് തോറ്റ് തുന്നം പാടിയ ശോഭ സുരേന്ദ്രനെ പിന്നീടാരും കണ്ടിട്ടില്ല. പഴയപടി പാര്‍ട്ടിയോട് പിണങ്ങി വാര്‍ത്തകളില്‍ നിന്നും പിന്മാറി. ഇന്നലെ കൊച്ചിയില്‍ പിസി ജോര്‍ജിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളുടെ കൂട്ടത്തില്‍ ശോഭയും ഉണ്ടായിരുന്നു.
ബിജെപിക്കാര്‍ പിസി ജോര്‍ജിനെ ശരിക്കും താരമാക്കുകയായിരുന്നു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ലഭിച്ച ജാമ്യം മജിസ്‌ട്രേട്ട് കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് വീണ്ടും അറസ്റ്റിലായി. വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പി.സി.ജോര്‍ജ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാത്രി വൈകിയും നിരീക്ഷണത്തിലായിരുന്നു.
രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ഇതിനിടെ, മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. ഇന്നു രാവിലെ കോടതി പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ എറണാകുളമായിരുന്നു വാര്‍ത്തകളില്‍ നിറയെ. എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഈ കേസില്‍ എറണാകുളം സിറ്റി സായുധ പൊലീസ് ക്യാംപിലെത്തിച്ചു ചോദ്യംചെയ്‌തെങ്കിലും പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. പകരം തിരുവനന്തപുരത്തെ കേസില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വെണ്ണലയിലെ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. സമുദായ സ്പര്‍ധയുണ്ടാക്കല്‍, മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് എത്തിച്ചു റിമാന്‍ഡ് ചെയ്യാനാണു ഫോര്‍ട്ട് പൊലീസിന്റെ നീക്കം. ഇന്നലെ ഉച്ചയ്ക്കുശേഷം 3 മണിയോടെയാണ് ജോര്‍ജ് പാലാരിവട്ടം സ്‌റ്റേഷനിലെത്തിയത്. അതിനുമുന്‍പു തന്നെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പിഡിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പിന്നാലെ അനുകൂല മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകരുമെത്തി. അപ്പോഴേക്കും പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനാല്‍ സംഘര്‍ഷം ഒഴിവായി.
ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍. ക്യാംപിലെത്തിച്ചിരുന്നു. പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി എ.ആര്‍. ക്യാംപില്‍നിന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിലും ജോര്‍ജിനെ ചോദ്യംചെയ്തു. അതേസമയം, വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാല്‍ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. താന്‍ രാജ്യസ്‌നേഹി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും യാത്രചെയ്യും. തല്ലിക്കൊന്നാലും ചാകില്ലെന്നും പി.സി.ജോര്‍ജ് പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha