അപകടകരമാം വിധം കുമിഞ്ഞുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങളും, കാലാവസ്ഥാ വ്യതിയാനവും, വര്‍ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, ജൈവവൈവിധ്യ നഷ്ടവും എല്ലാം തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നമ്മളിന്ന്; ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയമെന്ന് കെ കെ ശൈലജ ടീച്ചർ

അപകടകരമാം വിധം കുമിഞ്ഞുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങളും, കാലാവസ്ഥാ വ്യതിയാനവും, വര്‍ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, ജൈവവൈവിധ്യ നഷ്ടവും എല്ലാം തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നമ്മളിന്ന്. ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയമെന്ന് കെ കെ ശൈലജ ടീച്ചർ.
ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. അപകടകരമാം വിധം കുമിഞ്ഞുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങളും, കാലാവസ്ഥാ വ്യതിയാനവും, വര്‍ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, ജൈവവൈവിധ്യ നഷ്ടവും എല്ലാം തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നമ്മളിന്ന്. അതുകൊണ്ടുതന്നെ ഈ പരിസ്ഥിതി ദിനാചരണം ഏറെ പ്രസക്തവുമാണ്.
നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ കൂടെയാണ് ഈ ദിനത്തില്‍ നമ്മള്‍ നടത്തേണ്ടത്. പ്രകൃതിയുടെയും പച്ചപ്പിന്റെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണെന്നും വരുംതലമുറയ്ക്ക് അവയെ കൂടുതല്‍ സുരക്ഷിതമായി നമ്മള്‍ കൈമാറേണ്ടതുണ്ടെന്നും ഓരോ പരിസ്ഥിതി ദിനവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു.
ഒരേയൊരു ഭൂമിയെന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണ പ്രേേമയം നമ്മുടെ പ്രകൃതിയും ജൈവസമ്പത്തും എത്രമേല്‍ പ്രദാനമാണെന്ന് ഓര്‍മപ്പെടുത്തുന്നതാണ്. കൂടുതല്‍ ജാഗ്രതയോടെ പ്രകൃതിയെയും ജൈവസമ്പത്തിനെയും സരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കൊരുമിച്ച് നില്‍ക്കാം.
https://www.facebook.com/Malayalivartha























