Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി

13 JANUARY 2026 10:55 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിക്കാന്‍ കോടതിക്ക് മുന്നില്‍ അപേക്ഷയുമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താന്‍ കഴിഞ്ഞ 52 ദിവസമായി ജയിലിലാണെന്നും ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം എന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഹൈക്കോടതിയില്‍ അപേക്ഷിച്ചു. സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട രേഖകളില്‍ പിത്തള എന്ന് എഴുതേണ്ടിടത്ത് 'ചെമ്പ്' എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണെന്നും അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്നുമാണ് പത്മകുമാര്‍ വാദിച്ചത്.

 

ജാമ്യം ലഭിക്കുകയാണെങ്കില്‍ ശബരിമലയില്‍ പോകരുത് എന്നോ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത് എന്നോ ഉള്ള എന്ത് നിബന്ധനകളും അനുസരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇത് ചെറിയ തെറ്റല്ലെന്നും ഗുരുതരമായ അപരാധമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പത്മകുമാറിനെ തിരുത്തി. 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ്' എന്ന് എഴുതുന്നതിന് പകരം വെറും 'ചെമ്പ്' എന്ന് എഴുതിയത് ഗൗരവകരമാണ്. ബുദ്ധി കൂടുതലുള്ള ആളുകളാണ് ഭാവിയില്‍ രക്ഷപെടാനുള്ള അവസരം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

 

 

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയു ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.


ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പം എന്നിവ ഉള്‍പ്പെടെ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്‍, ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികള്‍ കോടതി പരിഗണിക്കുകയാണ്. ഗോവര്‍ദ്ധന്റെ ജാമ്യഹര്‍ജിയിലാണ് പ്രധാനമായും വാദം കേട്ടത്.

താന്‍ 1.40 കോടി രൂപയോളം പല ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ദ്ധന്‍ കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍, എസ്ഐടി എതിര്‍പ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നും എസ്ഐടി കോടതിയില്‍ വ്യക്തമാക്കി.


ശബരിമല ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീകോവിലിന്റെ മുമ്പിലെ കാണിക്കവഞ്ചി നിര്‍മിച്ച് കൊടുത്തത് താനാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താന്‍. കേസില്‍ കുടുക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന തന്നെ പെട്ടെന്ന് പിടിച്ച് അറസ്റ്റ് ചെയ്തതാണെന്നും ഗോവര്‍ദ്ധന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (22 minutes ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (2 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (11 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (12 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (12 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (12 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (13 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (14 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (14 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (14 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (15 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (15 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (15 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (16 hours ago)

Malayali Vartha Recommends