രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ

പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ . വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, "അതിൽ ഞാൻ മറുപടി പറയേണ്ട കാര്യമില്ല, എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?" വടകരയിൽ എനിക്ക് ഫ്ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..?, പിന്നെന്തിന് ഞാൻ മറുപടി പറയണം എന്നായിരുന്നു ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാഫി വ്യക്തമാക്കി. രാഹുലിനെ സസ്പെൻഡ് ചെയ്തതിലൂടെ കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത വിധം വ്യക്തതയുള്ള നിലപാടാണ് കോൺഗ്രസ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . രാഹുലുമായി മുൻപുണ്ടായിരുന്ന സൗഹൃദം പാർട്ടി നടപടികൾക്ക് തടസ്സമായിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു
https://www.facebook.com/Malayalivartha



























