മുഖ്യമന്ത്രി രാജിയിലേയ്‌ക്കോ? ആ സ്ഥാനത്തിന് യോഗ്യനല്ല പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കള്‍ സെക്രട്ടേറിയേറ്റില്‍ ആദ്യ വെടി പൊട്ടി

സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍... ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയര്‍ന്നതിലും വഷളായ ആരോപണങ്ങള്‍ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ. കൊടുത്താല്‍ പുതുപ്പള്ളിയില്‍ മാത്രമല്ല ധര്‍മ്മടത്തും കിട്ടും.
ഇത് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുുത്തലിന് പിന്നാലെ അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്..
എന്തൊക്കെ കോലാഹലങ്ങളായിയുന്നു സരിതാ കേസില്‍. അതിനുള്ള പ്രതികാരം കോണ്‍ഗ്രസ് വീട്ടി തുടങ്ങിയിരിക്കുന്നു. വെളിപ്പെടുത്തല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍. ബിരിയാണി ചെമ്പില്‍ വീണ് മുഖ്യനെയും കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം തുടങ്ങി. സെക്രട്ടേറിയറ്റിനുമുന്നിലായിരുന്നു പ്രതിഷേധ പരിപാടികള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും കൊടുത്തു കുറേ. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയായിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായിട്ടില്ല. കോടികള്‍ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുര്‍വിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തില്‍ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഇതിനേക്കാള്‍ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസില്‍ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ ഭയപ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസില്‍ പ്രതിയായി ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം.
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഈ കേസൊക്കെ തേഞ്ഞുമാഞ്ഞുപോകും. സ്വപ്‌നയുടെ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും.മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്ന് സ്വപ്‌ന വെളിപ്പെടുത്തി.സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ സ്വപ്നയെ അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. കോണ്‍സലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കിയെന്ന് സ്വപ്‌ന വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















