വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നാട് .....ഭാര്യയെയും കുട്ടികളെയും കണ്ട് സ്വന്തം വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പായി മരണമെത്തിയത് കാറിന്റെ രൂപത്തില്‍, സുനിലിന്റെ അപകടമരണവാര്‍ത്ത നാടിന് നൊമ്പരമായി, നിലവിളിച്ച് ഭാര്യയും മക്കളും

വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നാട് .....ഭാര്യയെയും കുട്ടികളെയും കണ്ട് സ്വന്തം വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പായി മരണമെത്തിയത് കാറിന്റെ രൂപത്തില്‍, സുനിലിന്റെ അപകടമരണവാര്‍ത്ത നാടിന് നൊമ്പരമായി, നിലവിളിച്ച് ഭാര്യയും മക്കളും.
ഭാര്യയെയും രണ്ട് മക്കളെയും കണ്ട് വരുമ്പോഴാണ് യുവാവിന് അപകടം ഉണ്ടായത്. കരിമംകുന്ന് കരിമ്പനക്കല്‍ കെ.സി. സുനിലാണ് ബൈക്കും കാറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരിച്ചത്.പേരാവൂരിലുള്ള ഭാര്യയെയും കുട്ടികളെയും കണ്ടു സ്വന്തം വീട്ടിലേക്കു തിരിച്ചു വരുംവഴിയായിരുന്നു അപകടം നടന്നത്.
സംഭവം നടന്ന കൈതക്കല്‍ റോഡില്‍ നിന്നു 80 മീറ്റര്‍ ദൂരം കഴിഞ്ഞാല്‍ കരിമംകുന്നിലേക്കു തിരിയുന്ന വഴിയായി. ഇവിടേക്കു തിരിയുന്നതിനു തൊട്ടു മുന്‍പേയാണു മരണം കാറിന്റെ രൂപത്തിലെത്തിയത്.
കൊണ്ടോട്ടിയില്‍ നിന്നു നാലാം മൈലിലേക്കു പോകുന്ന കാര്‍ ആദ്യം ഇടിച്ചു വീഴ്ത്തിയത് സുനില്‍ സഞ്ചരിച്ച ബൈക്കിനെയാണ്. തുടര്‍ന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച കാര്‍ ഒരു വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇതിനിടെ കാര്‍ വരുന്നതു കണ്ട് ബൈക്ക് റോഡിലിട്ടു ചാടി മാറിയവരും ഉണ്ട്.
ആര്യന്നൂര്‍ ശിവക്ഷേത്രം മുന്‍ ബോര്‍ഡ് ചെയര്‍മാനും ഇപ്പോഴത്തെ ട്രസ്റ്റി അംഗങ്ങളില്‍ ഒരാളും പരോപകാരിയുമായ സുനിലിനു ധാരാളം സുഹൃത്തുക്കളുണ്ട്..അതുകൊണ്ട് തന്നെ നാടിനാകെ നൊമ്പരമായി മാറിയ സുനിലിന്റെ മരണം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
കൈതക്കല്‍ ഡിപ്പോ ജംക്ഷന്‍ മുതല്‍ കൊയിലേരിയിലേക്കു തിരിയുന്ന റോഡ് വരെയുള്ള ഭാഗത്തു മുന്‍പും ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സൂചന ബോര്‍ഡുകള്‍ പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കൂടാതെ ഈ ഭാഗത്ത് റോഡിന് വീതിയും വളരെ കുറവാണ്.
ഇതുകൊണ്ടു തന്നെ ഇതുവഴിയുള്ള കാല്‍നടയാത്രയും വളരെ പ്രയാസമേറിയതാണ്. ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള നടപടിയുണ്ടാകണമെന്ന ആവശ്യം ഉന്നയിക്കുകയാണ് നാട്ടുകാര്‍.
a
https://www.facebook.com/Malayalivartha






















