പുതിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അന്തിമകുറ്റപത്രം നല്‍കാനിരിക്കെ.... ഇ.ഡി. കേസിന് പിന്‍ബലമാകുന്നതാകും സ്വപ്നയുടെ പുതിയ രഹസ്യമൊഴി..... നയതന്ത്ര സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ രഹസ്യമൊഴി നല്‍കി കൃത്യം ഒന്നരവര്‍ഷത്തിനുശേഷമാണ് മുഖ്യപ്രതി സ്വപ്നാ സുരേഷ് വീണ്ടുമൊരു രഹസ്യമൊഴി നല്‍കുന്നത്

പുതിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അന്തിമകുറ്റപത്രം നല്‍കാനിരിക്കെ.... ഇ.ഡി. കേസിന് പിന്‍ബലമാകുന്നതാകും സ്വപ്നയുടെ പുതിയ രഹസ്യമൊഴി.....
നയതന്ത്ര സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ രഹസ്യമൊഴി നല്‍കി കൃത്യം ഒന്നരവര്‍ഷത്തിനുശേഷമാണ് മുഖ്യപ്രതി സ്വപ്നാ സുരേഷ് വീണ്ടുമൊരു രഹസ്യമൊഴി നല്‍കുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്തശേഷം സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിട്ടുണ്ടായിരുന്നു. പിന്നീട് അന്വേഷണം ശക്തമാക്കിയ കസ്റ്റംസ് ഈ മൊഴി ആവശ്യപ്പെട്ടെങ്കിലും എന്‍.ഐ.എ. കോടതി നല്‍കിയില്ല. തുടര്‍ന്ന് 2020 ഡിസംബര്‍ ആദ്യവാരമായിരുന്നു കസ്റ്റംസ് കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
കസ്റ്റംസ് കേസിന് പിന്‍ബലമേകുന്നതായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി. കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ഈ രഹസ്യമൊഴി ഇ.ഡി. അന്വേഷണസംഘം കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും 2021 മാര്‍ച്ചില്‍ ഇ.ഡി.യുടെ ആവശ്യം കോടതി തള്ളി.
രഹസ്യമൊഴി ഏത് മജിസ്‌ട്രേറ്റിനാണോ നല്‍കുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് അത് സൂക്ഷിക്കപ്പെടുന്നത്. പിന്നീട് വിചാരണക്കോടതിക്കു മാത്രമാണ് ഇത് കൈമാറുക. ഏതു കേസിലാണോ രഹസ്യമൊഴി കൈമാറുന്നത് ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അറ്റസ്റ്റുചെയ്ത പകര്‍പ്പ് വാങ്ങാന്‍ കഴിയും. ഇതോടെ വെട്ടിലായത് ഇ.ഡി.യായിരുന്നു. അവര്‍ സ്വപ്നയുടെ രഹസ്യമൊഴി ശേഖരിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ എല്ലാ കേസിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സ്വപ്നയെ 2021 നവംബര്‍ 11-ന് ഇ.ഡി. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഏഴുമണിക്കൂറോളം ചോദ്യംചെയ്തു. പിന്നീട് ചോദ്യംചെയ്യാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇതിന് പിന്നാലെയാണിപ്പോള്‍ രഹസ്യമൊഴി നല്‍കിയത്. സ്വഭാവികമായും ഇ.ഡി. അന്വേഷണ ഉദ്യോഗസ്ഥന് ഈ രഹസ്യമൊഴി കോടതിയില്‍നിന്ന് വാങ്ങാം. അന്തിമ കുറ്റപത്രം നല്‍കും മുമ്പ് അത്തരമൊരു നീക്കം ഇ.ഡി.യില്‍നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് വിചാരണഘട്ടത്തിലാണ്. എം. ശിവശങ്കര്‍ ഉള്‍പ്പെടെ 29 പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു.
എറണാകുളം സാമ്പത്തിക കോടതിയിലായിരിക്കും വിചാരണ നടക്കുക. ഇ.ഡി. കേസില്‍ ഭാഗിക കുറ്റപത്രങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം ഇ.ഡി നല്‍കാനൊരുങ്ങുകയാണ് .
"
https://www.facebook.com/Malayalivartha






















