മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിനിടെ താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്ന് വീണ് അപകടം.... കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിനിടെ താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്ന് വീണ് അപകടം.... കുട്ടി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂര്‍ പൂക്കോട്ടുംപാടം ഗവ. ഹൈസ്‌കൂള്‍ മൈതാനത്തായിരുന്നു മല്‍സരം നടന്നത്. ഐസിസി ക്ലബ്ബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടന്നത്. കളി കാണാനായി 700 ഓളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു.എന്നാല്‍ മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റിക്കെതിരെ കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha






















