ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറി കവര്‍ച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗംചെയ്യുകയും ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് പോലീസ്

ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറി കവര്‍ച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗംചെയ്യുകയും ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് പോലീസ്.
കേസിലെ പ്രധാന പ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖില്‍ രവി, വട്ടക്കണ്ടി വീട്ടില്‍ വി.കെ. രാഹുല്‍ എന്നിവരാണ് ഒടുവില്‍ പിടിയിലായത്.
കൊയിലാണ്ടി സ്വദേശികളായ ഒമ്പതുപേരുള്‍പ്പെടെ 15 പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.
ഏപ്രില്‍ 28-നാണ് അമ്പലവയല്‍ പള്ളവയലിലെ ഹോംസ്റ്റേയില്‍വെച്ച് യുവതി പീഡനത്തിനിരയായത്. അര്‍ധരാത്രിയില്‍ ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിസംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിച്ചത്.
ബത്തേരി ഡിവൈ.എസ്.പി. അബ്ദുള്‍ ഷരീഫിനായിരുന്നു അന്വേഷണച്ചുമതലയുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് അന്വേഷിച്ചത്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യത്തില്‍ ആദ്യം ഹോംസ്റ്റേ നടത്തിപ്പുകാരാണ് പിടിയിലായത്. പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു.
അതിക്രമം കഴിഞ്ഞ് സി.സി.ടി.വി. ഉപകരണങ്ങള്‍ നശിപ്പിച്ചശേഷമാണ് പ്രതികള്‍ വാടകയ്‌ക്കെടുത്ത കാറുമായി കടന്നുകളഞ്ഞത്. റിസോര്‍ട്ട് മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ഗുണ്ടാനേതാക്കളുടെ ഹഫ്ത പിരിക്കലും ഉള്‍പ്പെടെയുള്ള മുന്‍കാല സംഭവങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ജില്ലയ്ക്കു പുറത്തുനിന്നെത്തിയവരാണെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസം ബാക്കിയുള്ള രണ്ടുപ്രതികളെയും പിടികൂടി. അക്രമിസംഘത്തിലെ ഒമ്പതുപേരും കൊയിലാണ്ടി സ്വദേശികളാണ്. ഇവര്‍ മുമ്പും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha






















