അര്‍ജുന്‍ ആയങ്കിയെ കൂടാതെ നാടുകടത്തിയതിൽ മറ്റൊരു ക്രിമിനൽ കേസ് പ്രതിയും, പ്രതികൾക്ക് 6 മാസത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കി ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്.വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 4 ക്രിമിനൽ കേസുകൾ അർജുൻ ആയങ്കിക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റേഞ്ച് ഡിഐജിയുടെ ഉത്തരവിലാണ് നടപടി.
ഡിഐജി രാഹുല്‍ ആര്‍.നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.ഇതോടെ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കിക്ക് കസ്റ്റംസ് കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം നിലവിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല.
അതുപോലെ തന്നെ കാപ്പ ചുമത്തപ്പെട്ട മട്ടന്നൂർ പാലോട്ടുപള്ളി ആരിഫ മൻസിലിൽ യു.കെ.അസ്കറിനെയും (41) കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 3 ക്രിമിനൽ കേസുകൾ അസ്കറിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രതികൾക്ക് 6 മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.
കാപ്പ ചുമത്തി ജയിൽ അടയ്ക്കുന്നതിനു 13 പ്രതികൾക്കെതിരെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ 4 പേർക്കെതിരെ നടപടിയായി. നാടുകടത്തുന്നതിനു ശുപാർശ നൽകിയ 10 പേരിൽ 4 പേർക്കെതിരെ നടപടിയായിട്ടുണ്ട്.അതേസമയം, നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ തുടരുകയാണ് അര്‍ജുന്‍ ആയങ്കി.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയത്. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മീഷണര്‍ അറിയിച്ചിരുന്നു.
നേരത്തെ ഡിവൈഎഫ്‌ഐ നേതാക്കളുമായി അര്‍ജുന്‍ ആയങ്കി കൊമ്പുകോര്‍ത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
https://www.facebook.com/Malayalivartha






















