മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം... മാസങ്ങളായി മത്സ്യ ലഭ്യതക്കുറവു മൂലം ദുരിതത്തിലായിരുന്നവര്‍ക്ക് ആശ്വാസമായി ചെല്ലാനത്ത് ചെമ്മീന്‍ ചാകര , വറുതിയിലായിരുന്ന ഹാര്‍ബര്‍ സജീവമായി

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം... മാസങ്ങളായി മത്സ്യ ലഭ്യതക്കുറവു മൂലം ദുരിതത്തിലായിരുന്നവര്‍ക്ക് ആശ്വാസമായി ചെല്ലാനത്ത് ചെമ്മീന്‍ ചാകര .
അര്‍ത്തുങ്കല്‍ മുതല്‍ ചാപ്പക്കടവ് വരെയുള്ള മത്സ്യത്തൊഴിലാളികള്‍ വള്ളം ഇറക്കുന്നത് ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബറിലാണ്. ഇവിടെ നിന്നു കടലില്‍ പോയ വള്ളങ്ങള്‍ക്കാണ് വന്‍ തോതില്‍ പൂവാലന്‍ ചെമ്മീന്‍ ലഭിച്ചത്.
മാസങ്ങളോളമായി വറുതിയിലായിരുന്ന ഹാര്‍ബര്‍ ഇന്നലെ സജീവമായി. പുലര്‍ച്ചെ മുതല്‍ ഹാര്‍ബറില്‍ അടുത്ത വള്ളങ്ങള്‍ക്കു ചെമ്മീന്‍ ലഭിച്ചു. ഹാര്‍ബര്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്ന ഒട്ടുമിക്ക വള്ളങ്ങള്‍ക്കും ഇന്നലെ ചെമ്മീനും ചെറു മീനും ലഭിച്ചു. ചെമ്മീന്‍ കിലോഗ്രാമിനു 200 മുതല്‍ ആദ്യം വില വന്നെങ്കിലും പിന്നിട്ട് അതു 135 130 വരെയായി കുറയുകയും ചെയ്തു.
ആദ്യമെത്തിയ എത്തിയ വള്ളങ്ങള്‍ക്കാണ് കിലോഗ്രാമിനു 200 രൂപ ലഭിച്ചത്. എന്നാല്‍ ലഭ്യതയുള്ള സമയത്ത് ചെമ്മീനിനു വിലയിടിയുന്നത് പരമ്പരാഗാത മത്സ്യത്തൊഴിലാളികളെ നിരാശരാക്കുകയാണ്.
മത്സ്യത്തിനു ന്യായമായ വില കിട്ടാനുള്ള സംവിധാനം ഇല്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ആലപ്പുഴ മുതല്‍ കൊച്ചി വരെയുള്ള 250 വള്ളങ്ങളാണ് ചെല്ലാനം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. വരുന്ന സീസണ്‍ മത്സ്യത്തൊഴിലാളികള്‍ക്കു അനുകൂലമല്ലെങ്കില്‍ മാസങ്ങളായി പണിക്കുപോയപ്പോഴുള്ള നഷ്ടം നികത്താന്‍ കഴിയില്ലെന്നും തൊഴിലാളികള്‍. ഇന്ധന വിലവര്‍ധനയും തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കുന്നു.
https://www.facebook.com/Malayalivartha






















