സ്വർണ്ണക്കടത്ത് കേസ് ഉണ്ടയില്ലാ വെടി ആണെന്ന് തെറ്റിദ്ധരിപ്പിക്കുവാൻ നിങ്ങൾ ഒഴുക്കുന്ന വിയർപ്പ് ജനം കാണുന്നുണ്ട്; കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞപ്പോൾ മറുവാക്ക് പറയാതെ നിങ്ങൾ തല കുമ്പിട്ട് പോകുന്നത് ഞങ്ങൾ കണ്ടതാണ്; കറുത്ത മാസ്ക്ക് പറ്റില്ലായെന്ന് പറഞ്ഞാൽ 'ഓ അംബ്രാ' എന്ന് പറഞ്ഞ് കറുത്ത മുടി വരെ വടിച്ചു കളയാൻ തയ്യാറുള്ള നിങ്ങളുടെ നാണമില്ലായ്മയും ജനം കാണുന്നുണ്ട്; പാർട്ടി പ്രവർത്തനവും, നിഷ്പക്ഷ മാധ്യമ പ്രവർത്തന ടാഗും കൂടി ഒന്നിച്ച് വേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൈരളി ജേർണലിസം സ്കൂളിൽ നിന്ന് മാധ്യമ(പാർട്ടി) പ്രവർത്തനം പഠിച്ചിറങ്ങിയ, നാളെകളിലെ വീണാ ജോർജ്ജുമാരാകാൻ ആഗ്രഹിക്കുന്ന ചില CITU മാധ്യമപ്രവർത്തകരോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കൈരളി ജേർണലിസം സ്കൂളിൽ നിന്ന് മാധ്യമ(പാർട്ടി) പ്രവർത്തനം പഠിച്ചിറങ്ങിയ, നാളെകളിലെ വീണാ ജോർജ്ജുമാരാകാൻ ആഗ്രഹിക്കുന്ന ചില CITU മാധ്യമപ്രവർത്തകരോട് ചിലത് പറയാനുണ്ട്.
1) സ്വർണ്ണക്കടത്ത് കേസ് തീർന്നു, അതൊരു ഉണ്ടയില്ലാ വെടി ആണെന്ന് തെറ്റിദ്ധരിപ്പിക്കുവാൻ നിങ്ങൾ ഒഴുക്കുന്ന വിയർപ്പ് ജനം കാണുന്നുണ്ട്. കേന്ദ്ര ഏജൻസികൾ കൊടകര കേസ് കൊണ്ട് ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടും പൊങ്ങി വന്ന കേസാണിത്.
2) സ്വപ്നയുടെ വാക്കിന്റെ ക്രഡിബിലിറ്റിയുടെ തീവ്രത ഇപ്പോൾ അളക്കുന്ന നിങ്ങൾ തന്നെയാണ്, സ്വപ്ന സർക്കാർ സംവിധാനത്തിൽ ബാംഗ്ലൂർ കടന്ന ശേഷം നടത്തിയ സർക്കാർ അനുകൂല പ്രസ്താവനയെ സർക്കാരിനുള്ള സർട്ടിഫിക്കറ്റായി കൊണ്ടു നടന്നത്.
3) പിണറായിയുടെയും കോടിയേരിയുടെയും അമേരിക്കൻ സമ്പാദ്യത്തെ പറ്റി പറഞ്ഞ ശേഷം മാത്രം നിങ്ങൾക്ക് ഗജഫ്രോഡായ ഷാജ് കിരണിനെ വെച്ച് ഇൻർവ്യു നടത്തിയതും, സ്വപ്നയ്ക്കെതിരെ പറഞ്ഞപ്പോൾ കൊണ്ടാടിയതും നിങ്ങൾ തന്നെയാണ്.
4) ഇപ്പോൾ സ്വപ്നയുടെ വെളിപ്പെടുത്തലത്രയും അപസർപ്പക കഥകളായി തോന്നുന്ന നിങ്ങൾ തന്നെയാണ് നൂറേ നൂറിൽ സരിതയുടെ ഇല്ലാത്ത CD തേടി കോയമ്പത്തൂരിൽ പോയത്.
5) സ്വപ്നയുടെ മാധ്യമ സമ്മേളനം പല മാധ്യമ പ്രവർത്തകർ ഒന്നിച്ച് നിന്ന് റിപ്പോർട്ട് ചെയ്യുന്നതിന്റെ വീഡിയോ പരിഹാസത്തോടെ പങ്ക് വെച്ച ജോൺ ബ്രിട്ടാസിന്റെ കൈരളിയാണ്, സുനന്ദ പുഷ്ക്കർ മരിച്ച രാത്രിയിൽ 'മെഹർ തരാർജി ഹേ ഹോ ഹൈ' എന്ന് പറഞ്ഞ് പാകിസ്ഥാനിലേക്ക് വിളിച്ചത്.
6) അഴിക്കോട് CPM സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകന്റെ പേര് പരാമർശിക്കപ്പെട്ടിട്ടും യാഥാർത്ഥ്യം ചികയാതെ ചത്തത് പോലെ കിടക്കുന്ന നിങ്ങൾ, അതിനു പകരം 'ജയഹിന്ദ്' ചാനലിന്റെ കാർ പഞ്ചറൊട്ടിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിൽ പോലും നടത്തുന്ന മാധ്യമ വിചാരണയെ പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
7) നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട KM ബഷീർ എന്ന മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിന്റെ ചുരുളഴിയിക്കാഞ്ഞിട്ട് പോലും ഒറ്റവരി പ്രതിഷേധം പറയാൻ കഴിയാത്ത നിങ്ങളുടെ അടിമത്വം ജനം കാണുന്നുണ്ട്.
8 ) കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞപ്പോൾ മറുവാക്ക് പറയാതെ നിങ്ങൾ തല കുമ്പിട്ട് പോകുന്നത് ഞങ്ങൾ കണ്ടതാണ്.
9) രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടിട്ടും നിങ്ങൾ മാധ്യമ പ്രവർത്തകരെ കാണാൻ തയ്യാറാകാഞ്ഞിട്ടും, പോലീസ് കാവലിൽ കയർ കെട്ടി നിങ്ങളുടെ 'ആത്മാഭിമാനം' വരെ സ്കാൻ ചെയ്ത് പരിശോധിച്ചിട്ടും നിങ്ങളുടെ 'ഉഡായിപ്പ് ക്യാപ്റ്റൻ' നടത്തുന്ന തള്ളുകൾ ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്ന ഗതികേടു ജനം കാണുന്നുണ്ട്.
10) കറുത്ത മാസ്ക്ക് പറ്റില്ലായെന്ന് പറഞ്ഞാൽ 'ഓ അംബ്രാ' എന്ന് പറഞ്ഞ് കറുത്ത മുടി വരെ വടിച്ചു കളയാൻ തയ്യാറുള്ള നിങ്ങളുടെ നാണമില്ലായ്മയും ജനം കാണുന്നുണ്ട്. പണ്ട് SFIക്ക് വേണ്ടി വിളിച്ച മുദ്രാവാക്യങ്ങൾ മനസിൽ വിളിച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന CITUക്കാരോട് ഒന്നേ പറയാനൊള്ളു, "രണ്ടും കൂടി വേണ്ട" ഏത്, പാർട്ടി പ്രവർത്തനവും, നിഷ്പക്ഷ മാധ്യമ പ്രവർത്തന ടാഗും കൂടി ഒന്നിച്ച് വേണ്ട....
https://www.facebook.com/Malayalivartha