Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

18 JULY 2026 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യൻ സംഘർഷം ശക്തമായ യുദ്ധത്തിലേക്കാണ് നീങ്ങുന്നത്. ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആർജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തു വിട്ടു.

യുഎസ് ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നടപടികൾക്ക് പിന്നാലെ ഇറാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിച്ചിരുന്നു. തുടർച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം ഇറാനിൽ നടത്തിയ വൻ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഗൾഫ് മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. സിറിയയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. കൂടാതെ ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്.

അതേസമയം വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തി. കേടുപാട് സംഭവിച്ചെന്ന് കുവൈത്ത് സ്ഥിരീകരിച്ചു.

അതിനിടെ, ജോർദാനിലെ യുഎസ് സൈനിക വിമാനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് പറഞ്ഞു. ആക്രമണത്തിൽ നിരവധി യുഎസ് ടാങ്കറുകളും യുദ്ധവിമാനങ്ങളും നശിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് നടപടിയെന്നും ഇറാൻ പറഞ്ഞു.

യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ ആകാശപരിധി കടന്ന 3 ഇറാനിയൻ മിസൈലുകൾ തടഞ്ഞതായി ജോർദാൻ അധികൃതർ അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ജോർദാൻ വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ ഇറാൻ–യുഎസ് സംഘർഷം രൂക്ഷമായതോടെ ആക്രമണം ജനവാസമേഖലകളിലേക്കും വ്യാപിച്ചു. തെക്കൻ ഇറാനിലെ ബന്തർ ഖമീർ തുറമുഖത്ത് 5 പാലങ്ങൾ യുഎസ് സേന ബോംബിട്ടു തകർത്തു. റെയിൽവേ സ്റ്റേഷനിലും പാക്ക് അതിർത്തിയോടു ചേർന്ന ഇറാൻഷർ പ്രവിശ്യയിലെ വിമാനത്താവളത്തിലും ആക്രമണമുണ്ടായി. 8 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി കുവൈത്തിലെ വൈദ്യുതനിലയവും ജലപ്ലാന്റും ഇറാൻ ആക്രമിച്ചു.

ഇറാൻ തുറമുഖത്തുനിന്നുള്ള എണ്ണക്കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തു. ഒമാൻതീരത്തു സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സിറിയയിലെ തൻഫ് യുഎസ് സേനാതാവളത്തിലും ജോർദാനിലെ യുഎസ് താവളത്തിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് സിറിയയിൽ ഇറാന്റെ ആക്രമണം. സിറിയയിലെ ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും യുഎസ് സേനയും സിറിയയും നിഷേധിച്ചു. ഇറാൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ പറഞ്ഞു.

ഇറാനെതിരെ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ തെക്കൻ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. സിറിക്ക് നഗരത്തിൽ മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിൽ തായ്‌ലൻഡ് പതാക വഹിക്കുന്ന കപ്പൽ ആക്രമിക്കപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോഴാണ് കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

യുഎസ്-ഇറാൻ സംഘർഷത്തിൽ ജനവാസ മേഖലകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചു. ഇത്തരം നടപടികൾ അസ്വീകാര്യമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് വിശേഷിപ്പിച്ചു..

കുവൈത്തിൽ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം. കേടുപാട് സംഭവിച്ചെന്ന് സ്‌ഥിരീകരിച്ച് കുവൈത്ത്

ജോർദാനിലെ യുഎസ് സൈനിക വിമാനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് പറഞ്ഞു. ആക്രമണത്തിൽ നിരവധി യുഎസ് ടാങ്കറുകളും യുദ്ധവിമാനങ്ങളും നശിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഒരു ആശുപത്രിയിൽ നിന്ന് ഇരുന്നൂറോളം കാൻസർ രോഗികളെ ഒഴിപ്പിക്കാൻ യുഎസിന്റെ ക്രൂരമായ ആക്രമണം കാരണമായതായി ഇറാൻ.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ സമാധാന ചർച്ചകളെ തകർക്കാൻ ഇസ്രയേൽ ഫണ്ട് നൽകി പ്രചാരണം നടത്തുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.

40 ദിവസം നീണ്ടുനിന്ന യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഇറാൻ സൈനിക വക്താവ്.

ഇറാനിലെ രണ്ട് പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് നേരെ യുഎസ് സേന വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

ഹോർമുസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികളോട് ഇന്ത്യ. റിക്രൂട്ടിങ് ഏജൻസികൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പോസ്റ്റ് ചെയ്ത എക്സ് സന്ദേശത്തിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇന്ത്യൻ നാവികരെ ഹോർമുസ് വഴി അയക്കരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്.

ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഉപരോധം ശക്തമാക്കി. ഖാർഗ് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്ന ഇറാൻ ടാങ്കർ യുഎസ് ആക്രമിച്ചു. ചരക്കു കയറ്റാനായി ഇവിടേക്ക് എത്തിയ ടാങ്കറാണ് ആക്രമണത്തിനു ഇരായായത്.

മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ അവഗണിച്ച് മുന്നോട്ടു വന്നതോടെയായിരുന്നു യുഎസ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാൻ വ്യക്തമാക്കി.

ഇറാനിലെ കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ സൂക്ഷിക്കുന്ന സ്ഥലങ്ങൾ, തീരദേശ നിരീക്ഷണ സൗകര്യങ്ങൾ എന്നിവ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 90 മിനിറ്റ് നീണ്ടുനിന്ന ആക്രമണമാണ് യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇറാന്റെ വടക്കുഭാഗത്തും ടെഹ്‌റാന്റെ കിഴക്കു ഭാഗത്തുള്ള വിമാനത്താവളത്തിലും യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ തീരദേശ മേഖലകളിലാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാൽ ഇറാന്റെ ഉൾഭാഗങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുകയാണ് യുഎസ് ഇപ്പോൾ.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 minute ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (52 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends