Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!

18 JULY 2026 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

സി.എം.ആര്‍.എല്‍.-എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ അവസാനഘട്ടത്തിലെത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേസിലെ പ്രധാന പ്രതികളായ സി.എം.ആര്‍.എല്‍. (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) കമ്പനി അധികൃതരുടെ സ്വത്തുക്കളും ഇതോടൊപ്പം കണ്ടുകെട്ടിയേക്കും.

 

 

 

സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഇ.ഡി. ഉദ്യോഗസ്ഥ സംഘം ഈ മാസമാദ്യം കണ്ണൂര്‍ ജില്ലയിലെ പിണറായി, പാതിരിയാട് വില്ലേജുകളില്‍ നേരിട്ടെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡില്‍ വീണാ വിജയന്റെ പേരില്‍ ഏകദേശം 80 സെന്റ് സ്ഥലമുണ്ടെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. ഇത് സംബന്ധിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

പാതിരിയാട് വില്ലേജില്‍ പിണറായി വിജയന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലവും ഇ.ഡി. സംഘം അന്ന് പരിശോധിച്ചിരുന്നു. ഈ ഭൂമിയും വീണയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് സൂചന. നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ഒന്നര ലക്ഷം രൂപ അടങ്ങിയ ബാങ്ക് അക്കൗണ്ട് ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂസ്വത്തുക്കളിലേക്ക് അന്വേഷണസംഘം തിരിയുന്നത്.

2019 ജനുവരിയില്‍ സി.എം.ആര്‍.എല്‍. കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നത്. കമ്പനിയുടെ കണക്കുകളില്‍ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ 'എക്‌സാലോജിക് സൊല്യൂഷന്‍സിന്' നല്‍കിയ പണവും ഉള്‍പ്പെടുന്നു.

 

യാതൊരുവിധ ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 2.78 കോടി രൂപ വ്യാജ പെയ്മന്റുകളായി എക്‌സാലോജിക്കിന് കൈമാറിയെന്നാണ് കേസ്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിലാണ് ഇ.ഡി. നടപടികള്‍ വേഗത്തിലാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (7 hours ago)

Malayali Vartha Recommends