Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്

16 JULY 2026 06:38 PM IST
മലയാളി വാര്‍ത്ത

പൊറിഞ്ചു മറിയം ജോസ്, ആന്റണി, പണി തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷനും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നടനാണ് ജോജു ജോര്‍ജ്. സംവിധായകന്‍ ഷാജികൈലാസും നടന്‍ ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന പക്കാ ആക്ഷന്‍ കൊമേഴ്‌സ്യല്‍ ചിത്രം തന്നെയാണ് വരവ്. ചിത്രത്തിന്റെ പ്രമോഷനുകളില്‍ പറഞ്ഞതുപോലെ ക്വിന്റല്‍ അടിയാണ് വരവില്‍ നിറയെ.

വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമകളില്‍ കണ്ടുവരുന്ന പ്രതികാര കഥയാണ് വരവും പറയുന്നത്. ഇക്കുറി ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് ഷാജി കൈലാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. തന്റെ മുന്‍കാല ചിത്രങ്ങളായ റെഡ് ചില്ലീസിന്റെയും ചിന്താമണി കൊലക്കേസിന്റെയും തിരക്കഥാകൃത്ത് എ.കെ. സാജന്റേതാണ് രചന.

മേടയില്‍, കൊച്ചേട്ടന്‍ എന്ന മുരളി ഗോപി അവതരിപ്പിക്കുന്ന പ്ലാന്ററും പോളച്ചന്‍ എന്ന ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബവുമായുള്ള ശത്രുതയും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിലില്‍ നിന്ന് പരോളിലിറങ്ങി നാട്ടിലേക്ക് വരുന്ന പോളച്ചനിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. ആദ്യവരവില്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന സൂചന സംവിധായകന്‍ നല്‍കുന്നുണ്ട്. പോളച്ചന്റെ അനിയന്‍ വില്യംസ് കോര എന്ന വില്ലിയും (അര്‍ജുന്‍ അശോകന്‍) കൊച്ചേട്ടന്റെ മകള്‍ ലിഷയും (സാനിയ അയ്യപ്പന്‍) തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റ തുടര്‍ന്നുള്ള സംഭവവികാസങ്ങളുട മൂലബിന്ദു.. പോളച്ചന്റെയും സഹോദരി സിസ്റ്റര്‍ ഡെയ്‌സിയുടെയും ഫ്‌ലാഷ്ബാക്കിലൂടെയാണ് ഈ കഥ ചുരുളഴിയുന്നത്. മകളുടെ പ്രണയം കൊച്ചേട്ടന്‍ കണ്ടുപിടിക്കുന്നതിന് പിന്നാലെ വില്ലിയെ കാണാതാകുന്നു. ഇതിനിടെ ഒരു കൊലക്കേസില്‍പ്പെടുത്തി കൊച്ചേട്ടന്‍ പോളച്ചനെ ജയിലിലുമാക്കുന്നു. നാലുവര്‍ഷം കഴിഞ്ഞ് പോളച്ചന്‍ നാട്ടിലെത്തുമ്പോള്‍ ഒന്നിന് പുറകെ ഒന്നായി അടിയും ഇടിയും കൊലപാതകവും ഹൈറേഞ്ചില്‍ അരങ്ങേറുന്നു. ഇതിനെല്ലാം പിന്നില്‍ വില്യംസ് എന്ന വില്ലിയാണെന്ന് പോളച്ചനും സുഹൃത്തുക്കളും പൊലീസിനോട് പറയുന്നു. ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നില്‍ വില്ലിയാണോ എന്ന് പൊലീസും അന്വേഷിക്കുന്നു.എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും പതിവ് പോലെ തന്റെ വേഷം ജോജു ഭംഗിയാക്കി. ജോജുവിന്റെ സഹോദരി സിസ്റ്റര്‍ ഡെയ്‌സിയായി നടി സുകന്യയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു, എസ്.ഐ കറിയയുടെ വേഷത്തില്‍ ബാബുരാജും തിളങ്ങി. വേറിട്ട ലുക്കിലെത്തിയ മുരളി ഗോപിയുടെ അഭിനയമാണ് ചിത്രത്തില്‍ മികച്ചുനിന്നത്. ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോല്‍, അഭിമന്യു തിലകന്‍, കോട്ടയം രമേശ്, വാണി വിശ്വനാഥ്, ബോബി കുര്യന്‍, ബാലാജി, വിന്‍സി അലോഷ്യസ്, അശ്വിന്‍കുമാര്‍,, ബിജു പപ്പന്‍, ചാലി പാല, എന്നിവര്‍ക്കൊപ്പം ചില വിദേശതാരങ്ങളും ചിത്രത്തിലുണ്ട്.

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണി ചിത്രം നിര്‍മ്മിച്ചത്. ഹൈറേഞ്ചിന്റെ സൗന്ദര്യവും ആക്ഷന്‍ രംങ്ങളും മനോഹരമായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് ഛായാഗ്രാഹകന്‍ എസ്. ശരവണന്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം ആക്ഷന്‍ രംഗങ്ങള്‍ക്ക് ചടുലമായ പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രസിദ്ധ സംഗീത സംവിധായകന്‍ സാം സി,എസാണ്..ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത നിലനിറുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (9 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (23 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends