Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!

27 JULY 2026 10:51 AM IST
മലയാളി വാര്‍ത്ത

ഉറച്ച മനസ്സും, ആജ്ഞാശക്തിയും, ആളും അർത്ഥവും പിൻബലമായ ഒരു പ്രബല കുടുംബത്തിലെ ആർക്കും പ്രതിരോധിക്കാൻ പറ്റാത്ത നാലു സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിത കഥ പറയുകയാണ് ജിസ് ജോയ് കോട്ടയം ബെൽറ്റ് എന്ന ചിത്രത്തിലൂടെ. തികഞ്ഞ ഫാമിലി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം കിഴക്കൻ മലയോര ഗ്രാമത്തിൽ ക്രിസ്തീയ പശ്ചാത്തലത്തിലൂടെയാണ് അവതരണം.

ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ടി. ആർ. ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനഞ്ച് ബുധനാഴ്ച്ച തൃശൂരിൽ പ്രശസ്‌ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.

ആസിഫ് അലിയുടെ മക്കളായ മാസ്റ്റർ ആദം അലി, ബേബി ഹയ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. ജൂലൈ 14 ചൊവ്വാഴ്ച്ച കൊച്ചിയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് പതിനഞ്ചിന് ചിത്രീകരണം ആരംഭിച്ചത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് കോട്ടയം ബെൽറ്റ്.

 തുടക്കം മുതൽ തന്നെ ഉദ്വേഗം നിലനിർത്തി തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ഒരു മലയോര ഗ്രാമത്തിൻ്റെ കെട്ടും മട്ടും ചിത്രത്തിലുടനീളമുണ്ട്. ആസിഫ് അലിയ്ക്ക് പുറമേ വിജയരാലവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, അശോകൻ, ബോബി കുര്യൻ, ശ്രുതി രാമചന്ദ്രൻ, അലൻസിയർ, ഫർഹാൻ ഫാസിൽ, വിഷ്‌ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, രഞ്ജിത്ത് ശേഖർ, ചെമ്പിൽ അശോകൻ, ജിനുജോസഫ്, പ്രേം പ്രകാശ്, സാന്ദ്ര ചന്ദ്രൻ, രമാദേവി, എയ്ക ദേവ്, നിധിൻ പ്രസന്ന, എന്നിവരും പ്രധാന താരങ്ങളാണ്.

കഥ, തിരക്കഥ- സുരേഷ് ഗോപാൽ, സംഗീതം - ഗോവിന്ദ് വസന്ത, ഛായാഗ്രഹണം. ബിനേന്ദ്ര മേനോൻ, എഡിറ്റിംഗ് .- സൂരജ് ഈ .എസ്,
കലാസംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യൂം ഡിസൈൻ സമീരസനീഷ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ചീഫ് അസ്സോസ്സിയേറ്റ് ഡയാക്ടർ - സാഗർ, അസ്സോസ്സിയേറ്റ് ഡയറക്‌ടടേർസ് - സംഗീത് ജോയ്, അഫ്നാസ് ലത്തീഫ്,

ഡിസൈൻ - യെല്ലോ ടൂത്ത്, പ്രൊഡക്‌ഷൻ മാനേജർ- പക്കു വിശാഖ്. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. ഇടുക്കി, കൊച്ചി തൃശൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ - വാഴൂർ ജോസ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends