കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി

കാലവർഷം ദുർബലം... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.
വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ (MW) ദൗർലഭ്യമാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ.
അതേസമയം ലോകകപ്പിൻറെ കലാശക്കൊട്ടിന് വൈദ്യുതി കളിക്കില്ലെന്ന ഉറപ്പ് കെഎസ്ഇബി നൽകി. സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട്ട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതടക്കമുള്ള കടുത്ത ജനരോഷം നിലനിൽക്കെയാണ് കെഎസ്ഇബിയുടെ ഈ വിശദീകരണം.
പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ റാന്തൽ വിളക്കുകളേന്തി മാർച്ച് നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha























