Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

17 JULY 2026 11:28 AM IST
മലയാളി വാര്‍ത്ത

'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ച സംഭവത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) നിര്‍ണായക വ്യക്തതവരുത്തി പോലീസ് മേധാവിക്ക് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്ത് ലഭിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് ഉടന്‍ ശുപാര്‍ശ കൈമാറുമെന്നാണ് സൂചന.

 

മുമ്പ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ചാണ് അന്വേഷണസംഘം പുതിയ കണ്ടെത്തലുകള്‍ ഡി.ജി.പി.ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഗുരുതരമായ വീഴ്ച വരുത്തുകയും നടപടികള്‍ അട്ടിമറിക്കുകയും ചെയ്തുവെന്നാണ് എസ്.ഐ.ടി.യുടെ ആദ്യ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് എ.ഡി.ജി.പി. നല്‍കിയ വിശദീകരണവും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും തമ്മില്‍ വലിയ പരസ്പരവിരുദ്ധത പ്രകടമായിരുന്നു.

തുടര്‍ന്ന്, വിഷയം നിയമക്കുരുക്കിലേക്ക് പോകാതിരിക്കാന്‍ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമോപദേശം തേടുകയായിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വ്യക്തത വരുത്തി വ്യക്തമായ നിഗമനങ്ങളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി. എസ്.ഐ.ടി.യോട് ആവശ്യപ്പെട്ടത്. നിയമപരമായ ഉറപ്പുവരുത്തലുകള്‍ക്ക്
ശേഷമാണ് പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവമാണ് കേസുകള്‍ക്ക് ആധാരം.

 

'രക്ഷാപ്രവര്‍ത്തനം' എന്ന പേരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഈ മര്‍ദനക്കേസിന്റെ തുടരന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ വെച്ച് മനഃപൂര്‍വം അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് നിലനില്‍ക്കുന്നത്.അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് പ്രധാന കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കുന്ന രീതിയില്‍ അന്വേഷണം തിരിച്ചുവിടാനും തെളിവുകള്‍ ഇല്ലാതാക്കാനും ശ്രമം നടന്നോ എന്ന കാര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രധാനമായും കേന്ദ്രീകരിച്ചത്.

 

എന്നാല്‍, ആരോപണ വിധേയനായ ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍ ലഭിച്ച മറുപടി പൂര്‍ണമായും തള്ളിക്കളയുന്ന രീതിയിലാണ് എസ്.ഐ.ടി.യുടെ പുതിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഉള്ളതെന്നാണ് വിവരങ്ങള്‍. ആദ്യ റിപ്പോര്‍ട്ടിലെയും മറുപടിയിലെയും അവ്യക്തതകള്‍ മാറിയതോടെ എ.ഡി.ജി.പി.ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഇനി നിയമപരമായ തടസ്സങ്ങളുണ്ടാകില്ല.ഇനി ആ തീരുമാനം എന്തായിരിക്കും എന്നുള്ളതാണ് അറിയാൻ ഉള്ളത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (4 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (5 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (5 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (9 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends